×

കേ​ര​ള തീ​ര​ത്ത് ഭീ​മ​ന്‍ തി​ര​മാ​ല​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം

കേ​ര​ള തീ​ര​ത്ത് ഭീ​മ​ന്‍ തി​ര​മാ​ല​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം. ക​ന​ത്ത മ​ഴ​യും ശ​ക്ത​മാ​യ കാ​റ്റും തു​ട​രും. അ​ടു​ത്ത 24 മ​ണി​ക്കൂ​ര്‍ ക​ട​ല്‍ പ്ര​ക്ഷു​ബ്ദ്ധ​മാ​കും. കാ​റ്റും മ​ഴ​യും മാ​റി​നി​ന്നാ​ലും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ 48 മ​ണി​ക്കൂ​ര്‍ നേ​ര​ത്തേ​ക്ക് ക​ട​ലി​ലേ​ക്ക് പോ​ക​രു​തെ​ന്നും കാ​ലാ​വ​സ്ഥാ കേ​ന്ദ്രം നി​ര​ദേ​ശം ന​ല്‍​കി.

കോഴിക്കോട് ഓഖി ചുഴലിക്കാറ്റ് മുന്നറിയിപ്പ് നല്‍കി. കൊയിലാണ്ടി, വടകര, കാപ്പാട് എന്നിവിടങ്ങളില്‍ നിന്നും ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. ഇന്നലെ എവടങ്ങളിലെ കടല്‍ ഉള്‍വലിഞ്ഞിരുന്നു.

അ​തേ​സ​മ​യം, ഓഖി ചു​​​ഴ​​​ലി​​​ക്കാ​​​റ്റി​​​ല്‍​​​പ്പെ​​ട്ടു ഉ​​​ള്‍​​​ക്ക​​​ട​​​ലി​​​ല്‍ കു​​​ടു​​​ങ്ങി​​​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് വേ​ണ്ടി​യു​ള്ള തെ​ര​ച്ചി​ല്‍ ഇ​ന്നും തു​ട​രും. 297 പേരെ രക്ഷപ്പെടുത്തിയിരുന്നു. സൈ​ന്യ​വും കോ​സ്റ്റ് ഗാ​ര്‍​ഡും തെ​ര​ച്ചി​ലി​നാ​യി രം​ഗ​ത്തു​ണ്ട്. ത​മി​ഴ്നാ​ട്ടി​ല്‍ നി​ന്നു​ള്ള ദു​ര​ന്ത​നി​വാ​ര​ണ​സേ​ന​യും തെ​ര​ച്ചി​ലി​ല്‍ പ​ങ്കു​ച്ചേ​രും.

തീ​ര​ദേ​ശ ജി​ല്ല​ക​ളി​ലെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് സ​ര്‍​ക്കാ​ര്‍ സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ കു​ടും​ബ​ങ്ങ​ള്‍​ക്ക് ഒ​രാ​ഴ്ച്ച​ത്തേ​ക്ക് സൗ​ജ്യ​ന റേ​ഷ​ന്‍ അ​നു​വ​ദി​ച്ചു. ക​ട​ലി​ല്‍ നി​ന്ന് ര​ക്ഷ​പ്പെ​ട്ടെ​ത്തി​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് 5000 രൂ​പ ധ​ന​സ​ഹാ​യം ന​ല്‍​കു​മെ​ന്നും സ​ര്‍​ക്കാ​ര്‍ അ​റി​യി​ച്ചു.

കൊ​ച്ചി ചെ​ല്ലാ​നം ക​ട​പ്പു​റ​ത്ത് അ​ര്‍​ധ​രാ​ത്രി​യി​ലും രൂ​ക്ഷ​മാ​യ ക​ട​ലാ​ക്ര​മ​ണ​മാ​ണ് ഉ​ണ്ടാ​യ​ത്. നി​ര​വ​ധി​വീ​ടു​ക​ളി​ലേ​ക്ക് തി​ര​മാ​ല ഇ​ര​ച്ചു​ക​യ​റി. ഇ​തോ​ടെ ക​ട​ല്‍​ത്തീ​ര​ത്ത് നി​ല​യു​റ​പ്പി​ച്ച ജ​ന​ങ്ങ​ള്‍ മേ​യ​ര്‍ സൗ​മി​നി ജെ​യ്നും മ​റ്റ് കൗ​ണ്‍​സി​ല​ര്‍​മാ​രും ജീ​വ​ന​ക്കാ​രും എ​ത്തി​യ ശേ​ഷ​മാ​ണ് ദു​രി​താ​ശ്വാ​സ ക്യാം​പു​ക​ളി​ലേ​ക്ക് മാ​റാ​ന്‍ ത​യാ​റാ​യ​ത്.

ഓഖി ചുഴലിക്കാറ്റ് ലക്ഷദ്വീപ് പിന്നിടുന്നു. കനത്ത നാശനഷ്ടമാണ് ദ്വീപില്‍ ഉണ്ടായത്. വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ തകര്‍ന്നു. കേരളതീരത്ത് കാറ്റിന്റെ ശക്തി കുരഞ്ഞേക്കും. എങ്കിലും കടല്‍ പ്രക്ഷുബ്ദ്ധമാകാന്‍ സാധ്യത ഉണ്ടെന്നും മുന്നറിയിപ്പ്.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top