×

ഓഖി ചുഴലിക്കാറ്റില്‍പ്പെട്ട് കടലില്‍ ഒറ്റപ്പെട്ടുപോയ 12 മത്സ്യത്തൊഴിലാളികളെക്കൂടി നാവികസേന രക്ഷപെടുത്തി.

കൊച്ചി: ഓഖി ചുഴലിക്കാറ്റില്‍പ്പെട്ട് കടലില്‍ ഒറ്റപ്പെട്ടുപോയ 12 മത്സ്യത്തൊഴിലാളികളെക്കൂടി നാവികസേന രക്ഷപെടുത്തി. ഓള്‍മൈറ്റി ഗോഡ് എന്ന മത്സ്യബന്ധന ബോട്ടിലെ ജീവനക്കാരെയാണ് രക്ഷപെടുത്തിയത്.

ഇവരെ കൊച്ചിയിലെത്തിച്ചു. നാവികസേനാ കപ്പലില്‍ കെട്ടിവലിച്ചാണ് മത്സ്യബന്ധന ബോട്ട് തീരത്തെത്തിച്ചത്. തീരത്തുനിന്ന് 40 നോട്ടിക്കല്‍ മൈല്‍ അകലെനിന്ന് കണ്ടെത്തിയ ബോട്ടിലെ ജീവനക്കാര്‍ക്ക് ഭക്ഷണവും വെള്ളവും നല്‍കിയ ശേഷമാണ് തീരത്തേക്ക് കൊണ്ടുവന്നതെന്ന് നാവികസേനാ വക്താവ് ട്വിറ്ററിലൂടെ അറിയിച്ചു. തമിഴ്നാട്ടിലെ കന്യാകുമാരി സ്വദേശികളായ മത്സ്യത്തൊഴിലാളികളാണ് ബോട്ടിലുള്ളത്.

ചുഴലിക്കാറ്റില്‍ ബോട്ടിന് കേടുപാട് സംഭവിച്ചിട്ടുണ്ട്. എന്നാല്‍, മത്സ്യത്തൊഴിലാളികളില്‍ ആര്‍ക്കും കാര്യമായ പരിക്കില്ല. പത്ത് മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെട്ട മറ്റൊരു ബോട്ടുകൂടി രക്ഷാപ്രവര്‍ത്തനത്തിനിടെ കണ്ടെത്തിയതായി സൂചനയുണ്ട്. സെന്റ് ആന്റണീസ് എന്ന ബോട്ടാണ് കണ്ടെത്തിയതായി സൂചനയുള്ളത്. ഈ ബോട്ടും കൊച്ചിയില്‍ എത്തിക്കുമെന്നാണ് വിവരം.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top