×

ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കടല്‍ക്ഷോഭത്തില്‍ കാണാതായ 24 മത്സ്യതൊഴിലാളികളെ കൂടി കണ്ടെത്തിയെന്ന് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ.

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കടല്‍ക്ഷോഭത്തില്‍ കാണാതായ 24 മത്സ്യതൊഴിലാളികളെ കൂടി കണ്ടെത്തിയെന്ന് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ.

ഇവരെ വ്യോമസേനയുടെ ഹെലികോപ്ടറില്‍ തീരത്ത് എത്തിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

എന്നാല്‍, 110 പേരെ ഇനിയും കണ്ടെത്താനുണ്ട്. കോസ്റ്റ്ഗാര്‍ഡ് രക്ഷാപ്രവര്‍ത്തനം പൂര്‍ണതോതില്‍ നടത്തി വരികയാണെന്നും മന്ത്രി അറിയിച്ചു.

മാത്രമല്ല, രക്ഷാപ്രവര്‍ത്തനത്തില്‍ യാതൊരു തരത്തിലും വീഴ്ച ഉണ്ടായിട്ടില്ലെന്നും, രക്ഷാപ്രവര്‍ത്തനം ഫലപ്രദമല്ലെന്ന് ആരോപിച്ച്‌ മത്സ്യത്തൊഴിലാളികള്‍ കടലിലേക്ക് പോകുന്നത് ഒഴിവാക്കണമെന്നും, ഇത് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സം സൃഷ്ടിക്കാനേ ഉപകരിക്കുകയുള്ളൂ എന്നും മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.

റോഡ് ഉപരോധിക്കുകയും പ്രതിഷേധിക്കുകയും ചെയ്യുന്നതൊന്നും ഉചിതമല്ലെന്നും, ആരോടും യുദ്ധം ചെയ്യാനൊന്നും സര്‍ക്കാരില്ലെന്നും, കാണാതായവരെ കണ്ടെത്തി തീരത്ത് എത്തിക്കുകയാണ് സര്‍ക്കാരിന്റെ പ്രഥമ പരിഗണനയിലുള്ളതെന്നും മന്ത്രി വിശദീകരിച്ചു.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top