×

ഹാദിയയുടെ മതംമാറ്റത്തിന് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ പങ്കാളിത്തം ഉണ്ടെന്ന എന്‍ഐഎ റിപ്പോര്‍ട്ട് പുറത്ത്

ന്യൂഡല്‍ഹി: ഹാദിയയുടെ മതംമാറ്റത്തിന് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ പങ്കാളിത്തം ഉണ്ടെന്ന എന്‍ഐഎ റിപ്പോര്‍ട്ട് പുറത്ത്.

94 മതം മാറ്റ കേസുകളില്‍ നടത്തിയ അന്വേഷണത്തില്‍ ഒന്‍പതെണ്ണത്തില്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പങ്കാളിത്തം വ്യക്തമായതായാണ് എന്‍ഐഎ സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്.

സ്ത്രീകളെ മാത്രമല്ല അയല്‍ സംസ്ഥാനങ്ങളിലെ പുരുഷന്മാരെയും സത്യസരണിയില്‍ മതം മാറ്റുന്നതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

മതം മാറ്റപ്പെടുന്നവരെ വലിയ തോതില്‍ മസ്തിഷ്ക പ്രക്ഷാളനത്തിന് വിധേയമാക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

വൈക്കം സ്വദേശിയായ അഖിലയെ നിര്‍ബന്ധിച്ചാണോ മതം മാറ്റി ഹാദിയ ആക്കിയത് ? ഹാദിയയും ഷെഫിന്‍ ജഹാനും തമ്മിലുള്ള വിവാഹം നിര്‍ബന്ധിത മതംമാറ്റം മറച്ച്‌ പിടിക്കാന്‍ വേണ്ടിയായിരുന്നോ ? കേരളത്തില്‍ സംഘടിതമായ മതപരിവത്തനങ്ങള്‍ നടക്കുന്നുണ്ടോ ? എന്നീ കാര്യങ്ങളാണ് എന്‍ഐഎയുടെ കൊച്ചി യൂണിറ്റ് അന്വേഷിച്ചത്.

എന്‍ഐഎ സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിലെ പ്രധാന വസ്തുതകള്‍

1. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ സംസ്ഥാനത്ത് നടന്ന 94 മതപരിവര്‍ത്തന കേസുകള്‍ അന്വേഷിച്ചതില്‍ 20 ല്‍ അധികം കേസുകളില്‍ പോപ്പുലര്‍ ഫ്രണ്ട് എന്ന സംഘടനയുടെ പങ്കാളിത്തം കണ്ടെത്താനായി.

2. ഹാദിയയുടെ മതപരിവര്‍ത്തനത്തിന് സമാനമായ രീതിയില്‍ ഒന്‍പത് മതപരിവര്‍ത്തനം കണ്ടെത്താനായി. ഈ ഒന്‍പത് മതം മാറ്റങ്ങളിലും പോപ്പുലര്‍ ഫ്രണ്ടിനും സത്യസരണി എന്ന സംഘടനയ്ക്കും പങ്കുണ്ട്.

3. സൈനബ, മുഹമ്മദ് കുട്ടി എന്നിവര്‍ക്ക് പുറമെ മറ്റ് രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ കൂടി ഈ മതം മാറ്റത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

4. മതം മാറ്റുന്നവരെ വലിയ തോതില്‍ സത്യസരണിയില്‍ മസ്തിഷ്ക പ്രക്ഷാളനത്തിന് വിധേയമാക്കാറുണ്ട്.

5. ഇത്തരം മതം മാറ്റങ്ങള്‍ കേസുകളിലും മറ്റും അകപ്പെടാറുള്ളപ്പോഴാണ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ കൊണ്ട് വിവാഹം കഴിപ്പിക്കുന്നത്.

6. ഹാദിയയെ വിവാഹം കഴിച്ച ഷെഫിന്‍ ജഹാന്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു.

7. വിവാഹത്തിന് മുമ്ബ് വിദേശത്തായിരുന്ന ഷെഫീന്‍ ജഹാനും ഹാദിയയും തമ്മില്‍ പരിചയം ഇല്ലായിരുന്നു.

സത്യസരണയില്‍ വച്ച്‌ ഇസ്ലാം മതം സ്വീകരിക്കുകയും തിരികെ ഹിന്ദുമതത്തില്‍ എത്തുകയും ചെയ്ത ആതിര നമ്ബ്യാര്‍ എന്ന കുട്ടിയുടെ മൊഴി അടക്കം ചൂണ്ടിക്കാട്ടിയാണ് എന്‍ഐഎ ഈ നിഗമനത്തില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്.

ഹാദിയ കേസില്‍ എന്‍ഐഎയ്ക്ക് നിയമാനുസൃതം അന്വേഷണം മുന്നോട്ട് കൊണ്ടുപോകാന്‍ സുപ്രിം കോടതി ഒക്ടോബര്‍ 27 ന് കേസ് പരിഗണിച്ചപ്പോള്‍ അനുമതി നല്‍കിയിരുന്നു.

ഈ സാഹചര്യത്തില്‍ കേസ് ഇനി പരിഗണിക്കുന്ന ജനുവരി 12 ന് മുമ്ബ് ചില നിര്‍ണ്ണായക നീക്കങ്ങള്‍ ഉണ്ടാകും എന്നാണ് എന്‍ഐഎ വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചന.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top