×

സൗദി അറേബ്യയിലെ ജൂവലറികളില്‍ സമ്ബൂര്‍ണ സ്വദേശിവത്കരണം പ്രാബല്യത്തില്‍ ;നിരവധി മലയാളികള്‍ക്ക് ജോലി നഷ്ടമായി.

റിയാദ് : സൗദി അറേബ്യയിലെ ജൂവലറികളില്‍ സമ്ബൂര്‍ണ സ്വദേശിവത്കരണം പ്രാബല്യത്തില്‍ എത്തിയതോടെ നിരവധി മലയാളികള്‍ക്ക് ജോലി നഷ്ടമായി.

മലയാളികളുടെ നിയന്ത്രണത്തിലുള്ള പ്രമുഖ ജൂവലറികളില്‍ നിന്നും ജോലി നഷ്ടമായവരെ ഇതര ഗള്‍ഫ് രാജ്യങ്ങളിലെ ശാഖകളില്‍ പുനര്‍വിന്യസിപ്പിക്കുമെന്ന് മാനേജ്മെന്റ് അറിയിച്ചു.

സമ്ബൂര്‍ണ സ്വദേശിവത്കരണം പ്രഖ്യാപിച്ചതോടു കൂടി മലയാളികളുടെ നിയന്ത്രണത്തിലുള്ള ജൂവലറികളില്‍ ജോലി ചെയ്തിരുന്ന അഞ്ഞൂറിലധികം മലയാളികള്‍ക്കാണ് തൊഴില്‍ നഷ്ടമായത്.

ഇവരെ ജി.സി.സി. രാജ്യങ്ങളിലെ വിവിധ ഷോറൂമുകളിലേക്ക് പുനര്‍വിന്യസിപ്പിക്കാനാണ് ആലോചിക്കുന്നത്.

വിദേശികളെ ജോലിക്ക് നിയമിച്ച പടിഞ്ഞാറന്‍ പ്രവിശ്യയിലെ 40 ജൂവലറികള്‍ അടയ്ക്കാനും തൊഴില്‍മന്ത്രാലയം ഉത്തരവിട്ടു.

മതിയായ സ്വദേശി ജീവനക്കാരെ നിയമിക്കാന്‍ കഴിയാത്തതിനാല്‍ ജിദ്ദ, മക്ക, മദീന എന്നിവിടങ്ങളിലെ 50 ശതമാനം ജൂവലറികളും കഴിഞ്ഞ ദിവസങ്ങളില്‍ തുറന്നില്ല.

ജൂവലറികളില്‍ പരിശോധന കൂടുതല്‍ ശക്തമാക്കുമെന്ന് തൊഴില്‍ മന്ത്രാലയം വക്താവ് ഖാലിദ് അബല്‍ ഖൈല്‍ അറിയിച്ചു.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top