×

മന്ത്രി ശൈലജയുടെ രാജി ആവശ്യപ്പെട്ട്​ യുവമോര്‍ച്ചയുടെ മാര്‍ച്ച്‌​

തിരുവനന്തപുരം: മന്ത്രി കെ.കെ ശൈലജ രാജിവെക്കണം എന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച്‌​ നടത്തി. സെക്രട്ടറിയേറ്റിന് മുന്നില്‍ ബാരിക്കേഡ് തകര്‍ക്കാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചതിനെ തുടര്‍ന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ജലപീരങ്കി പ്രയോഗത്തില്‍ യുവമോര്‍ച്ച ജില്ലാപ്രസിഡന്‍റ്​ അനുരാജിനു പരിക്കേറ്റു. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.കെ.കെ ശൈലജ അധികാര ദുര്‍വിനിയോഗം നടത്തി ഖജനാവ് കൊള്ളയടിച്ചെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.

ഭര്‍ത്താവിന്റേയും അമ്മയുടേയും പേരില്‍ വ്യാജ ചികിത്സാ ബില്‍ നല്‍കി മന്ത്രി ശൈലജ പണം തട്ടിയെന്നാണ് ആരോപണം. ഇക്കാര്യത്തില്‍ മന്ത്രിക്കെതിരെ നടപടിയെടുക്കണമെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ പരാതി നല്‍കി.സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മന്ത്രി രാജി വയ്ക്കണമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരനും ആവശ്യപ്പെട്ടിട്ടുണ്ട്.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top