×

വന്ദേമാതരത്തിനും ദേശീയ ഗാനത്തിന്റെ പദവി നല്‍കണമെന്നാവശ്യപെട്ട് നല്‍കിയ ഹര്‍ജി സുപ്രിംകോടതി തള്ളി.

വന്ദേമാതരത്തിന് ജനഗണമനയ്ക്ക് തുല്യമായ പദവി നല്‍കണമെന്നാവശ്യപ്പെട്ട് നല്‍കിയ പൊതു താല്‍പര്യ ഹര്‍ജി നേരത്തെ ദില്ലി ഹൈക്കോടതിയും തള്ളിയിരുന്നു.

വന്ദേമാതരത്തെ ജനഗണമനയ്ക്ക് തുല്യമാക്കാനാവില്ലെന്ന് ആക്ടിങ് ചീഫ് ജസ്റ്റിസ് ഗീതാ മിത്തല്‍, ജസ്റ്റിസ് സി ഹരിശങ്കര്‍ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കിയിരുന്നു. ഡല്‍ഹി സ്വദേശി ഗൗതം ആര്‍ മൊറാര്‍ക്കയാണ് ഹര്‍ജി നല്‍കിയിരുന്നത്. വന്ദേമാതരം പാടുമ്ബോഴും മാന്യതയും ബഹുമാനവും കല്‍പ്പിക്കണമെന്നാണ് ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടത്.

സ്വാതന്ത്ര സമരവുമായി അഭേദ്യമായ ബന്ധമുള്ള വന്ദേമാതരത്തിന് നിയമപരിരക്ഷയില്ലാതെ തന്നെ ആദരവ് കിട്ടുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി ഹൈക്കോടതി തളളിയത്. ഹൈക്കോടതി ഉത്തരവ് ശരിവച്ചാണ് ഇപ്പോള്‍ സുപ്രിം കോടതി നടപടി.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top