×

രാഹുല്‍ ഗാന്ധിയുടെ കീഴില്‍ കോണ്‍ഗ്രസ്സിന്റെ ഭാവി ശോഭനമായിരിക്കുമെന്ന് കരണ്‍ സിംഗ്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ കീഴില്‍ കോണ്‍ഗ്രസ്സിന്റെ ഭാവി ശോഭനമായിരിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് ഡോ. കരണ്‍ സിംഗ്.
പാര്‍ട്ടി നേതൃത്വം സോണിയ ഗാന്ധിയില്‍ നിന്നും രാഹുലിന് ഏറ്റെടുക്കാനുള്ള സമയമായെന്നും, ഗാന്ധി കുടുംബത്തിലെ ഇളമുറക്കാരനായ രാഹുല്‍ ഗാന്ധിയില്‍ പാര്‍ട്ടിക്കു വിശ്വാസമുണ്ടെന്നും, യുവതലമുറ കോണ്‍ഗ്രസിന്റെ നേതൃത്വം ഏറ്റെടുക്കുന്നതിലൂടെ പാര്‍ട്ടിയുടെ ഭാവി കൂടുതല്‍ ശോഭനമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മാത്രമല്ല, സോണിയാ ഗാന്ധിയുടെ നേതൃത്വം പാര്‍ട്ടിയെ ഉയരങ്ങളില്‍ എത്തിച്ചുവെന്നും കരണ്‍ സിംഗ് ചൂണ്ടിക്കാട്ടി.
കേന്ദ്രത്തില്‍ സോണിയയുടെ നേതൃത്വത്തില്‍ പാര്‍ട്ടി രണ്ടു തവണ അധികാരത്തിലെത്തിയെന്നും, നിരവധി തിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിയെ വിജയത്തില്‍ എത്തിക്കുവാനും സോണിയയ്ക്കു സാധിച്ചെന്നും കരണ്‍ സിംഗ് വ്യക്തമാക്കി.
അതേസമയം, കോണ്‍ഗ്രസ്സ് അധ്യക്ഷ സ്ഥാനത്തേക്കുള്ള നാമനിര്‍ദേശ പത്രിക രാഹുല്‍ ഗാന്ധി സമര്‍പ്പിച്ചു.
മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് എന്നിവരെ സന്ദര്‍ശിച്ച ശേഷമായിരുന്നു രാഹുല്‍ നാമനിര്‍ദേശ
പത്രിക സമര്‍പ്പിക്കാന്‍ എത്തിയത്.
മന്‍മോഹന്‍ സിങ് രാഹുലിനൊപ്പം ഉണ്ടായിരുന്നു. മുഖ്യ വരണാധികാരി മുല്ലപ്പള്ളി രാമചന്ദ്രനാണ് പത്രിക സ്വീകരിച്ചത്.
പത്രിക നല്‍കാനുള്ള സമയം ഇന്നു മൂന്നിന് അവസാനിക്കും. ഇതിനകം 90 നാമനിര്‍ദേശ പത്രികകള്‍ വിതരണം ചെയ്തതായി മുല്ലപ്പള്ളി പറഞ്ഞു.
ആരും സ്ഥാനാര്‍ഥിയെ നിര്‍ദേശിച്ച്‌ പത്രിക നല്‍കിയിട്ടില്ല. ആവേശത്തിന്റെ പേരില്‍ കൂടുതല്‍ പത്രികകള്‍ നല്‍കി നടപടികളുടെ ഗൗരവം ചോര്‍ത്തരുതെന്നു മുല്ലപ്പള്ളി നിര്‍ദേശിച്ചിട്ടുണ്ട്. പത്രികകള്‍ വളരെ സൂക്ഷിച്ചു പൂരിപ്പിക്കണമെന്നും തെറ്റുകളും വെട്ടിത്തിരുത്തുമുള്ളവ നിര്‍ദാക്ഷിണ്യം തള്ളുമെന്നും അദ്ദേഹം അറിയിച്ചു.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top