×

ഭക്തര്‍ക്ക് സന്നിധാനത്ത് ഔഷധ ചുക്കുവെള്ളവുമായി അയ്യപ്പസേവാ സംഘം

പത്തനംതിട്ട: കുപ്പിവെള്ളം നിരോധിച്ചതോടെ മലകയറുന്ന ഭക്തരുടെ ദാഹമകറ്റാനായി പാടുപെടുകയാണ് അയ്യപ്പസേവാസംഘം പ്രവര്‍ത്തകര്‍. പമ്ബയില്‍ നിന്ന് മല കയറ്റം തുടങ്ങുന്ന അയ്യപ്പന്‍മാര്‍ക്ക് അനുഗ്രഹമാണ് ഈ ഔഷധ വെള്ളവിതരണം .

നീലിമല ചവിട്ടുമ്ബോള്‍ നല്ലവണ്ണം വിയര്‍ക്കും. ചിലര്‍ക്ക് തൊണ്ടയില്‍ ഒരിറ്റ് വെള്ളം കാണില്ല, ഇവരുടെ ദാഹമകറ്റാനാണ് അയ്യപ്പസേവാസംഘത്തിന്റെ ഈ പെടാപ്പാടൊക്കെ. മലകയറ്റം തുടങ്ങുന്ന ഇടം മുതല്‍ കൗണ്ടറുകളില്‍ ഔഷധ ചുക്കുവെള്ളം റെഡി. തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കാം. ഏതാണ്ട് 4000 ത്തിലധികം ലിറ്റര്‍ വെള്ളം ഇതിനായി ചിലവുണ്ട്.

നടപന്തലില്‍ നിന്ന് തളരുന്ന അയ്യപ്പന്‍മാര്‍ക്ക് ക്യൂവിലും അയ്യപ്പസേവാസംഘം പ്രവര്‍ത്തകര്‍ കുടിനീരുമായി എത്തും. സേവാ സംഘത്തിന്റെ ഓഫീസില്‍ നിന്ന് തയ്യാറാക്കുന്ന വെള്ളം പൈപ്പ് വഴി വിതരണ കേന്ദ്രങ്ങളിലേക്ക് എത്തിക്കുന്നു. 300 പ്രവര്‍ത്തകര്‍ സദാസമയവും കുടിവെള്ള വിതരണത്തിനായി നിയോഗിക്കപ്പെട്ടിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തുടങ്ങിയ ഈ പതിവ് ഇനിയും തുടര്‍ന്ന് കൊണ്ടുപോകാന്‍ തന്നെയാണ് അയ്യപ്പസേവാസംഘത്തിന്റെ തീരുമാനം.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top