×

പെണ്‍കുഞ്ഞിന്​ അമ്മയെക്കാള്‍ ഒരു വയസു മാത്രം കുറവ് ,ഇരുപത്തിയഞ്ച് വര്‍ഷം ശീതീകരിച്ച്‌​ സൂക്ഷിച്ച ​ഭ്രൂണത്തില്‍ നിന്ന് ഒരു പെണ്‍ കുഞ്ഞ് പിറന്നു.

ടെന്നിസീ : ലോകത്തില്‍ ആദ്യമായാണ് 20 വര്‍ഷത്തില്‍ കൂടുതല്‍ സൂക്ഷിച്ച ഭ്രൂണത്തില്‍ നിന്നും കുഞ്ഞ്​ ജനിക്കുന്നത്​.

ടെന്നിസീയിലെ നാഷണല്‍ എംബ്രിയോ ഡൊണേഷന്‍ സെന്ററില്‍ സൂക്ഷിച്ചിരുന്ന ​ഭ്രൂണത്തില്‍ നിന്നാണ്​ എമ്മ റെന്‍ എന്ന പെണ്‍കുഞ്ഞ്​ ജനിച്ചിരിക്കുന്നത്​.

ഇപ്പോള്‍ എമ്മ റെന്‍ എന്ന പെണ്‍കുഞ്ഞിന്​ അമ്മയെക്കാള്‍ ഒരു വയസു മാത്രമേ കുറവുള്ളൂ. നവംബര്‍ 25 നാണ്​ ടിനാ ഗിബ്​സണ്‍ -ബെഞ്ചമിന്‍ ഗിബ്​സണ്‍ ദമ്ബതികള്‍ക്ക് കുഞ്ഞു ജനിച്ചത്​.

1992 ഒക്​ടോബര്‍ 14 മുതല്‍ ശീതീകരിച്ചു സൂക്ഷിച്ച ​ ഭ്രൂണമാണ്​ 26 കാരിയായ ടിനയുടെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിച്ചത്​.

കഴിഞ്ഞ മാര്‍ച്ചിലാണ്​ ഭ്രൂണം ടിനയുടെ ഗര്‍ഭപാത്രത്തിലേക്ക്​ മാറ്റിയത്​. ഏറ്റവും പ്രായമേറിയ ഭ്രൂണത്തെകുറിച്ച്‌​ അറിയിച്ചപ്പോള്‍ സ്വീകരിക്കാന്‍ ടിന തയ്യാറാവുകയായിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top