×

ബാബു മൂപ്പന്റെ ഭാര്യ വീട്ടുകാരെ മോഷ്‌ടാക്കള്‍ കെട്ടിയിട്ടു; 50 പവനും 3 മൊബൈല്‍ ഫോണും, കവര്‍ന്നു

കൊച്ചി: തൃപ്പൂണിത്തുറ ഹില്‍പാലസിന് സമീപം വീട്ടുകാരെ കെട്ടിയിട്ട് വന്‍ കവര്‍ച്ച. തമിഴ്‌നാട്ടുകാരടങ്ങുന്ന പത്തംഗ സംഘമാണ് കവര്‍ച്ച നടത്തിയത്. 50 പവനും 20,000 രൂപയും അഞ്ച് മൊബൈല്‍ ഫോണുമാണ് മോഷണം പോയത്. തലയ്ക്ക് അടിയേറ്റ് ഗൃഹനാഥന് ഗുരുതര പരിക്ക് പറ്റി. കുടുംബാംഗങ്ങളും പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നലെ കൊച്ചി നഗരത്തിലും സമാനമായ രീതിയില്‍ കവര്‍ച്ച നടന്നിരുന്നു. ഇന്നലെ അര്‍ദ്ധരാത്രിയിലായിരുന്നു സംഭവം.

പു​ല​ർ​ച്ചെ ര​ണ്ടോ​ടെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി​യ അ​ക്ര​മി​സം​ഘം വീ​ട്ടു​കാ​രെ കെ​ട്ടി​യി​ട്ട​ശേ​ഷം ക​വ​ർ​ച്ച ന​ട​ത്തു​ക​യാ​യി​രു​ന്നു. ക​വ​ർ​ച്ച​ക്കാ​രു​ടെ അ​ക്ര​മ​ത്തി​ൽ ഗൃ​ഹ​നാ​ഥ​ന് ഗു​രു​ത​ര​മാ​യും മ​റ്റു​ള്ള​വ​ർ​ക്ക് നി​സാ​ര പ​രി​ക്കു​ക​ളും ഏ​റ്റു. ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വീ​ട്ടി​ന്‍റെ മു​ൻ​ഭാ​ഗ​ത്തെ ജ​ന​ൽ​ക​മ്പി​ക​ൾ ത​ക​ർ​ത്ത​നി​ല​യി​ലാ​ണ്. ഇ​തു​വ​ഴി​യാ​കാം മോ​ഷ്ടാ​ക്ക​ൾ അ​ക​ത്തു ക​ട​ന്ന​തെ​ന്നു ക​രു​തു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സം കൊ​ച്ചി ന​ഗ​ര​മ​ധ്യ​ത്തി​ൽ വീ​ട്ടി​ൽ ക​യ​റി വ​യോ​ധി​ക​രാ​യ ദ​മ്പ​തി​ക​ളെ ആ​ക്ര​മി​ച്ചു സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്നി​രു​ന്നു. നോ​ർ​ത്ത് ജം​ഗ്ഷ​നി​ൽ​നി​ന്നു പു​ല്ലേ​പ്പ​ടി പാ​ല​ത്തി​ലേ​ക്കു പോ​കു​ന്ന വ​ഴി​യി​ൽ താ​മ​സി​ക്കു​ന്ന ഇ​ല്ലി​മൂ​ട്ടി​ൽ റി​ട്ട. എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ ഇ.​കെ. ഇ​സ്മ​യി​ലി​ന്‍റെ വീ​ട്ടി​ലാ​ണു മോ​ഷ​ണം ന​ട​ന്ന​ത്.

കഴിഞ്ഞ ദിവസം കാസര്‍ഗോഡ് ചീമേനിയില്‍ വന്‍ കവര്‍ച്ച നടന്നിരുന്നു. ചീമേനി പുലിയന്നൂരിലെ റിട്ട അധ്യാപിക പി.വി.ജാനകി(67)യെ കഴുത്തറുത്ത് കൊല്ലുകയും ഭര്‍ത്താവ് കൃഷ്ണ(80)നെ ഗുരുതരമായി കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top