×

ജി​​ഷ വ​​ധ​​ക്കേ​​സില്‍​ പ്ര​​തി അ​​മീ​​റു​​ല്‍ ഇ​​സ് ലാ​​​മി​നുള്ള ശിക്ഷ വിധി നാളെ

െകാ​​ച്ചി:  പ്രോസിക്യൂഷന്‍, പ്രതിഭാഗം അഭിഭാഷകരുടെ വാദം നീണ്ടു പോയ സാഹചര്യത്തിലാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ്​ ജഡ്​ജി എന്‍. അനില്‍കുമാര്‍ ശിക്ഷ വിധിക്കുന്നത് നാളത്തേക്ക് മാറ്റിയത്.

ശക്തമായ വാദമുഖങ്ങളാണ് പ്രോസിക്യൂഷനും പ്രതിഭാഗം അഭിഭാഷകനും ഇന്ന് കോടതിയില്‍ ഉയര്‍ത്തിയത്. പ്രതിക്ക് ​വ​​ധ​​ശി​​ക്ഷ​​ നല്‍കുന്നതിനായി അ​​പൂ​​ര്‍​​വ​​ങ്ങ​​ളി​​ല്‍ അ​​പൂ​​ര്‍​​വ കേ​​സാ​​യി പ​​രി​​ഗ​​ണി​​ച്ച്‌ പരമാവധി ശിക്ഷ നല്‍കണമെന്ന് സു​​പ്രീംകോ​​ട​​തി​​യി​​ലെ​​യും ഹൈ​​കോ​​ട​​തി​​ക​​ളി​​ലെ​​യും വി​​ധികള്‍ ചൂണ്ടിക്കാട്ടി പ്രോ​​സി​​ക്യൂ​​ഷ​​ന്‍ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. കേസ് അസാധാരണമാണ്. ഡല്‍ഹി നിര്‍ഭയ കേസിന് സമാനമായ കേസാണിത്. കൊലയും അതിക്രൂരപീഡനവും തെളിഞ്ഞിട്ടുണ്ട്. 33 തവണ കുത്തേറ്റതിന്‍റെ പാടുകള്‍ ജിഷയുടെ ശരീരത്തില്‍ ഉണ്ടായിരുന്നു. പ്രതി സഹതാപം അര്‍ഹിക്കുന്നില്ല. ബിരുദാന്തര ബിരുദം പൂര്‍ത്തിയാക്കിയ നിയമ വിദ്യാര്‍ഥിയാണ് കൊല ചെയ്യപ്പെട്ടത്. ജിഷയുടെ കുടുംബത്തിന് മതിയായ നഷ്ടപരിഹാരം വേണമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

കൂടാതെ, ഇതര സംസ്ഥാന തൊഴിലാളികളെ കുറിച്ചുള്ള യാതൊരു വിവരങ്ങളും കേരളാ സര്‍ക്കാറിന്‍റെ പക്കലില്ല. നിരവധി പേര്‍ സംസ്ഥാനത്തിലേക്ക് വരുകയും പോവുകയും ചെയ്യുന്നുണ്ട്. അതിനാല്‍ കുറ്റകൃത്യം ചെയ്യുന്ന പ്രതികളെ കണ്ടെത്താന്‍ പൊലീസിന് സാധിക്കുന്നില്ല. ഭാവിയില്‍ ഇതിന് പരിഹാരം കണ്ടെത്താനുള്ള നിര്‍ദേശം കോടതി പുറപ്പെടുവിക്കണമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു.

അതിനിടെ, കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് അമീറിന്‍റെ അഭിഭാഷകന്‍ പുതിയ ഹരജി കോടതിയില്‍ സമര്‍പ്പിച്ചു. കേസ് അന്വേഷണം ശരിയായ ദിശയില്‍ ആയിരുന്നില്ല. അസം സ്വദേശി‍യായ അമീറിന് അന്വേഷണ സംഘത്തിന്‍റെ ചോദ്യങ്ങള്‍ മനസിലായിട്ടില്ല. അതിനാല്‍ കേന്ദ്ര ഏജന്‍സിയെ ഏല്‍പിക്കാന്‍ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട പ്രതിഭാഗം ഹരജി തള്ളിയ ജഡ്ജി, ഇപ്പോള്‍ ശിക്ഷയെ കുറിച്ച്‌ മാത്രം പറഞ്ഞാല്‍ മതിയെന്നും ആവശ്യമെങ്കില്‍ പിന്നീട് പരിഗണിക്കാമെന്നും ഉത്തരവിട്ടു.

ജിഷയെ മുന്‍പരിചയമില്ലെന്നും തെറ്റായ കുറ്റമാണ് തനിക്കെതിരെ ചുമത്തിയതെന്നും അമീറുല്‍ ഇസ് ലാം കോടതിയില്‍ പറഞ്ഞു. ഭാര്യയും മക്കളും ഉണ്ടോയെന്ന ജഡ്ജി‍യുടെ ചോദ്യത്തിന് ഒരു കുട്ടിയുണ്ടെന്ന് അമീര്‍ മറുപടി നല്‍കി. മാതാപിതാക്കളെ കാണാന്‍ അനുവധിക്കണമെന്നും അമീര്‍ ആവശ്യപ്പെട്ടു.

കു​​റ്റ​​കൃ​​ത്യം അ​​പൂ​​ര്‍​​വ​​ങ്ങ​​ളി​​ല്‍ അ​​പൂ​​ര്‍​​വ​​മാ​​യി ക​​ണ​​ക്കാ​​ക്ക​​രു​​തെ​​ന്നും പ്ര​​തി​​യു​​ടെ പ്രാ​​യം കൂ​​ടി ക​​ണ​​ക്കി​​ലെ​​ടു​​ത്ത്​ ക​​രു​​ണ കാ​​ണി​​ക്ക​​ണ​​മെ​​ന്നു​​ം പ്ര​​തി​​ഭാ​​ഗം അഭിഭാഷകന്‍ കോടതിയില്‍ വാ​​ദിച്ചു. തുടര്‍ന്ന് ഇരുഭാഗം അഭിഭാഷകര്‍ നിലപാട് ആവര്‍ത്തിച്ച്‌ വാദം തുടര്‍ന്നതോടെ കേസില്‍ ശിക്ഷ വിധിക്കുന്നത് കോടതി നാളത്തേക്ക് മാറ്റിയത്.

പ്രോസിക്യൂഷനു വേണ്ടി സ്​പെഷല്‍ പബ്ലിക്​ ​പ്രോസിക്യൂട്ടര്‍ എന്‍.കെ. ഉണ്ണികൃഷ്​ണന്‍, അഡീഷനല്‍ പബ്ലിക്​ പ്രോസിക്യൂട്ടര്‍ പി. രാധാകൃഷ്​ണന്‍ എന്നിവര്‍ ഹാജരായി.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top