×

ഗര്‍ഭിണികള്‍ക്കായി പുതിയൊരു മൊബൈല്‍ ആപ്പ്

ടോക്കിയോ :  പൊതു ഗതാഗതം ഉപയോഗിച്ച്‌ യാത്ര ചെയ്യുമ്ബോള്‍ സീറ്റ് ഉറപ്പാക്കുന്നതിനാണ് പുതിയ മൊബൈല്‍ ആപ്പ്.

ജപ്പാന്‍ ടെലികോം മന്ത്രാലയമാണ് ഗര്‍ഭിണികള്‍ക്കായി ഈ സേവനം ലഭ്യമാക്കിയിരിക്കുന്നത്.

ടോക്കിയോ മെട്രോ ഗിന്‍സ ലൈനില്‍ വെള്ളിയാഴ്ച വരെ പരീക്ഷണാര്‍ത്ഥം സൗകര്യം ലഭ്യമാക്കും.

ഒരു മെസേജിലായിട്ടാണ് ആപ്പ് പ്രവര്‍ത്തിക്കുന്നത്.

ആവശ്യമുള്ള സ്ത്രീകള്‍ ഒരു സന്ദേശമയച്ചാല്‍ നേരത്തെ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന മറ്റു ഉപയോക്താക്കള്‍ അവര്‍ സീറ്റ് ഉപയോഗിക്കുന്നവരാണെങ്കില്‍ വിവരങ്ങള്‍ കൈമാറും.

ദായി നിപ്പോണ്‍ പ്രിന്റിങ് കമ്ബനിയാണ് ഇത്തരത്തിലൊരു സംവിധാനം വികസിപ്പിച്ചെടുത്തിരിക്കുന്നത്.

സീറ്റുകള്‍ നല്‍കാന്‍ തയ്യാറാണെങ്കിലും പലര്‍ക്കും ഗര്‍ഭിണികള്‍ സമീപത്തുണ്ടെന്ന കാര്യം മനസ്സിലാകാതെ വരുന്നുണ്ടെന്നും അതിനാലാണ് മൊബൈല്‍ ആപ്പ് നിര്‍മ്മിച്ചതെന്നും അധികൃതര്‍ വ്യക്തമാക്കി.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top