×

കേരളമനസ്സാക്ഷിയെ ഞെട്ടിച്ച ജിഷാവധക്കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമെന്നും അതിക്രുരമായ കൊലപാതകമെന്നും കോടതി.

കൊച്ചി: സംഭവം നടന്ന 19 മാസത്തിന് ശേഷം എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയായിരുന്നു ശിക്ഷ വിധിച്ചത്. ഡല്‍ഹിയിലെ നിര്‍ഭയസംഭവത്തിന് തുല്യമായ കേസെന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍. വിധിക്കെതിരേ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് പ്രതിഭാഗം പറഞ്ഞു. 2016 ഏപ്രില്‍ 28 നായിരുന്നു ജിഷ മൃഗീയമായി കൊല്ലപ്പെട്ടത്.

ഐപിസി 302 വകുപ്പ് പ്രകാരമാണ് വധശിക്ഷ. 376 പ്രകാരം ബലാത്സംഗത്തിന് ജീവപര്യന്തം കഠിനതടവും 25,000 രുപ പിഴയും. 376 പകാരം ബലാത്സംഗത്തിന് 10 വര്‍ഷം തടവും 25,000 രൂപ പിഴയും വിധിച്ചു. ഐപിസി 449 ; വീട്ടില്‍ അതിക്രമിച്ച്‌ കയറിയതിന് 7 വര്‍ഷം തടവും ഐപിസി 342 പകാരം അന്യായമായി തടഞ്ഞു വെച്ചതിന് ഒരു വര്‍ഷം തടവും 1000 രൂപ പിഴയും നല്‍കി. കേസിലെ പ്രതി അമീര്‍ ഉള്‍ ഇസ്ളാമിനെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റണമെന്നും കോടതി വിധിപ്രസ്താവ്യത്തില്‍ പറഞ്ഞിട്ടുണ്ട്.

410 പേജുകളുള്ള വിധി പ്രസ്താവ്യമാണ് കോടതി നടത്തിയത്. എല്ലാവര്‍ക്കും പാഠമാകുന്ന ശിക്ഷയുണ്ടാകണമെന്നും ഒരു സ്ത്രീയ്ക്കും ഇനി ഈ ഗതി ഉണ്ടാകാതിരിക്കാനായി മാതൃകാപരമായി മാറണമെന്നും കോടതി പറഞ്ഞു. സ്ത്രീകള്‍ക്കെതിരേ നടക്കുന്ന അതിക്രമത്തിനെതിരേ പൊതുവികാരം ഉയര്‍ത്തിക്കൊണ്ടു വരാനും വരും കാലത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ബഹുമാനം കിട്ടുന്ന രീതിയില്‍ സമൂഹം മാറി ചിന്തിക്കുന്ന രീതിയിലേക്ക് കാര്യങ്ങള്‍ മാറണമെന്നും വിധിന്യായത്തില്‍ കോടതി വിലയിരുത്തി.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top