×

കേരളം ഇന്നുവരെ കാണാത്ത ആഡംബരക്കാഴ്ചയ്ക്ക് കൊച്ചിയില്‍ വേദിയൊരുങ്ങി.

കൊച്ചി: കേരളം ഇന്നുവരെ കാണാത്ത ആഡംബരക്കാഴ്ചയ്ക്ക് കൊച്ചിയില്‍ വേദിയൊരുങ്ങി. ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള നാല്‍പ്പതോളം ബ്രാന്‍ഡുകളെ ഒരു മേല്‍ക്കൂരയ്ക്കു കീഴെ അണിനിരത്തിക്കൊണ്ട് ‘മാതൃഭൂമി ദി ഇന്ത്യന്‍ ലക്ഷ്വറി എക്സ്പോ’ വെള്ളിയാഴ്ച ബോള്‍ഗാട്ടി പാലസില്‍ തുടങ്ങും. ഇനി രണ്ടുനാള്‍ ഇവിടം സമ്മാനിക്കുക സമാനതകളില്ലാത്ത അനുഭവം.

വേഗവും വിലയും ഇരമ്ബുന്ന വാഹനങ്ങളുടെ വിസ്മയലോകം മുതല്‍ അന്താരാഷ്ട്ര വേദികളിലെ മോഡലുകളിലൂടെ മാത്രം ഇതുവരെ കണ്ടിരുന്ന ഫാഷന്റെ ഏറ്റവും പുതിയ സ്പന്ദനങ്ങള്‍ വരെ എക്സ്പോയില്‍ നിറയും. ഭക്ഷണം, പാര്‍പ്പിടം തുടങ്ങി ജീവിതത്തിന്റെ എല്ലാ മേഖലകളെയും സ്പര്‍ശിച്ചു നില്‍ക്കുന്ന ആഡംബരത്തെ ഇവിടെ അടുത്തറിയാം.

ജയിംസ് ബോണ്ട് ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ ലോകോത്തര കാര്‍ ബ്രാന്‍ഡ് Aston Martin, ഫാഷന്‍ ലോകത്തെ തിളക്കമുള്ള പേരായ Roberto Cavalli തുടങ്ങിയവ എക്സ്പോയുടെ അഴകുകളില്‍ ചിലതു മാത്രം. ശോഭ ഡവലപ്പേഴ്സിന്റെ സഹകരണത്തോടെയാണ് എക്സ്പോ. സൗത്ത് ഇന്ത്യന്‍ ബാങ്കാണ് ബാങ്കിങ് പാര്‍ട്ണര്‍. കെ.ടി.ഡി.സി. ബോള്‍ഗാട്ടി ഇവന്റ് സെന്‍!റര്‍ ഹോസ്പിറ്റാലിറ്റി പാര്‍ട്ണറും.

കാണാം, വാങ്ങാം

ഇതുവരെ ഈ ബ്രാന്‍ഡുകളൊക്കെ വിദേശ രാജ്യങ്ങളിലെ അകലക്കാഴ്ചയായി മാത്രമേ കേരളം കണ്ടിട്ടുള്ളൂ. അവയെ തൊട്ടടുത്ത് എത്തിക്കുകയാണ് മാതൃഭൂമി ദി ഇന്ത്യന്‍ ലക്ഷ്വറി എക്സ്പോ.ബ്രാന്‍ഡുകളെ അടുത്തറിയുന്നതിനു മാത്രമല്ല, സ്വന്തമാക്കുന്നതിനും അവസരമുണ്ട്. ഏതും ഇവിടെ നിന്ന് വാങ്ങാം. െക്രഡിറ്റ് കാര്‍ഡ് ഉള്‍പ്പെടെയുള്ളവ ഉപയോഗിക്കാം.

എക്സ്പോയിലെ ചില പ്രധാന ബ്രാന്‍ഡുകള്‍

Aston Martin
Omega
BMW Platino Classic
Frederique Constant
Ducati
Rolex
Porsche
Harley Davidson
Mini cooper
Roberto Cavalli
Harman motors
Triumph
BMW Bikes
Indian Motorcycle
Mont Blanc
Longines
Oris
Tag Heuer
Rado
Versace

പ്രവേശനം ക്ഷണിക്കപ്പെട്ടവര്‍ക്കും ബുക്ക് മൈ ഷോയിലൂടെ ബുക്ക് ചെയ്തവര്‍ക്കും മാത്രം

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top