×

ഓഖി: കേരളത്തിനും തമിഴ്നാടിനും, ലക്ഷദ്വീപിനും കൂടി 325 കോടി രൂപ കേന്ദ്രം അനുവദിച്ചു.

ന്യൂഡല്‍ഹി: ഓഖി ചുഴലിക്കാറ്റ് വിതച്ച ദുരിതം നേരിടാന്‍ കേരളത്തിനും തമിഴ്നാടിനും, ലക്ഷദ്വീപിനും കൂടി 325 കോടി രൂപ കേന്ദ്രം അനുവദിച്ചു.

പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 1400 വീട് നിര്‍മിച്ച്‌ നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. ദുരന്തം നേരിടാന്‍ തമിഴ്നാടിന് 280 കോടിയും കേരളത്തിന് 76 കോടിയും ആദ്യം അനുവദിച്ചിരുന്നു. ഇതിന് പുറമേയാണ് 325 കോടിയുടെ സഹായം.

ഓഖി ചുഴലിക്കാറ്റ് വിതച്ച ദുരിതം നേരിടാന്‍ 7340 കോടി രൂപയുടെ പാക്കേജ് അനുവദിക്കണമെന്ന് കേരളം സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയോടു സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.

ദുരന്തം നേരിടാന്‍ അടിയന്തര സഹായമായി 1200 കോടി രൂപ അനുവദിക്കണമെന്നും ദീര്‍ഘകാല പാക്കേജായി 7340 കോടി അനുവദിക്കണമെന്നുമാണ് കേരളം ആവശ്യപ്പെട്ടത്.

നേരത്തെ, ഓഖി ദുരന്ത ബാധിതരെ സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പൂന്തുറയിലെത്തിയിരുന്നു.ദുരന്തബാധിതര്‍ക്കു സാധ്യമായ എല്ലാ സഹായങ്ങളും സര്‍ക്കാര്‍ ചെയ്തു നല്‍കുമെന്നും ക്രിസ്മസിനുമുന്പ് കാണാതായവരെ തിരിച്ചെത്തിക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top