×

ഐഎന്‍എസ് കല്‍വാരിയുടെ ദൃശ്യങ്ങള്‍ നാവികസേന പുറത്തുവിട്ടു

ന്യൂഡല്‍ഹി : ഇന്ത്യയുടെ ഏറ്റവും പ്രഹരശേഷിയുള്ള അന്തര്‍വാഹിനിയായ ഐഎന്‍എസ് കല്‍വാരിയുടെ ദൃശ്യങ്ങള്‍ നാവികസേന പുറത്തുവിട്ടു. അന്തര്‍വാഹനിയുടെ പ്രവര്‍ത്തന രീതികള്‍ വ്യക്തമാക്കുന്നതാണ് പുറത്തു വിട്ടിരിക്കുന്ന ദൃശ്യങ്ങള്‍. കടലിനടിയില്‍ ശത്രുക്കള്‍ക്ക് വളരെ എളുപ്പംകണ്ടുപിടിക്കാന്‍ കഴിയാത്ത വിധത്തില്‍ ആക്രമണം നടത്താന്‍ ശേഷിയുള്ള അന്തര്‍വാഹിനിയാണ് ഐഎന്‍എസ് കല്‍വാരി. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ കാണപ്പെടുന്ന ടൈഗര്‍ സ്രാവിന്റെ പേരിലാണ് അന്തര്‍വാഹിനിക്ക് ‘കല്‍വാരി’ എന്ന് നാമകരണം ചെയ്തിരിക്കുന്നത്. ഇന്ത്യയ്ക്ക് നിലവില്‍ 60 അന്തര്‍വാഹിനികളാണ് ഉള്ളത്.

ഈ മാസം ആദ്യമാണ് ഐഎന്‍എസ് കല്‍വാരി പ്രധാനമന്ത്രി നരേന്ദ്രമോഡി രാജ്യത്തിന് സമര്‍പ്പിച്ചത്. മുംബൈയിലെ മസഗോണ്‍ ഡോക് ലിമിറ്റഡ് നിര്‍മ്മിച്ച അന്തര്‍വാഹിനിയുടെ നിര്‍മ്മാണ ഘട്ടങ്ങള്‍ മുതലുള്ള ദൃശ്യങ്ങളും അന്തര്‍വാഹിനിയുടെ ഉള്ളിലെ പ്രവര്‍ത്തനങ്ങളുമെല്ലാം വീഡിയോയിലുണ്ട്.

ഇതിനു പുറമേ, ആക്രമണ സമയത്ത് അന്തര്‍വാഹിനിയിലെ ഓഫീസര്‍മാരും ജീവനക്കാരും തമ്മില്‍ നടത്തുന്ന ആശയവിനിമയവും ചലിച്ചുകൊണ്ടിരിക്കുന്ന വസ്തുവിനെ മിസൈല്‍ ഉപയോഗിച്ച തകര്‍ക്കുന്നതുമെല്ലാം വീഡിയോയില്‍ വ്യക്തമാണ്. ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച ആദ്യ സ്കോര്‍പിന്‍ ക്ലാസ് അന്തര്‍വാഹിനിയാണ് ഇത്. ഡീസല്‍ ഇലക്‌ട്രിക് എഞ്ചിന്‍ കരുത്തു പകരുന്ന ഐഎന്‍എസ് കല്‍വാരി മുംബൈയിലെ മസഗോണ്‍ ഡോക്കിലാണ് നിര്‍മിച്ചത്.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top