×

എയര്‍ ഡെക്കാന്‍ വീണ്ടും മികച്ച ഓഫറുമായി തിരിച്ചെത്തുന്നു ; ഒരു രൂപയ്ക്ക് വിമാന യാത്ര

മുംബൈ : രാജ്യത്തെ ഏറ്റവും ചെലവ് കുറഞ്ഞ ആഭ്യന്തര വിമാന കമ്ബനിയായിരുന്ന എയര്‍ ഡെക്കാന്‍ വീണ്ടും മികച്ച ഓഫറുമായി തിരിച്ചെത്തുകയാണ്.

ഈ മാസം മുതല്‍ വീണ്ടും എയര്‍ ഡെക്കാന്റെ പ്രവര്‍ത്തനം ആരംഭിച്ച്‌ ചെലവു കുറഞ്ഞ യാത്ര ഒരുക്കാനുള്ള പദ്ധതിയിലാണ് ക്യാപ്റ്റന്‍ ഗോപിനാഥ്.

ഒരു രൂപയ്ക്ക് വിമാന യാത്ര എന്ന ഓഫറുമായിട്ടാണ് കമ്ബനി തിരിച്ചെത്തുന്നത്.

നഷ്ടത്തിലായിരുന്ന കമ്ബനി വീണ്ടുമെത്തുമ്ബോള്‍ ഏറ്റവും കുറഞ്ഞ ചെലവിലൊരു യാത്ര പ്രതീക്ഷയോടെ ഉറ്റുനോക്കുകയാണ് രാജ്യം.

മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത, ഷില്ലോങ് എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാകും പ്രവര്‍ത്തനം ആരംഭിക്കുന്നത്.

ഡെക്കാനിന്റെ ആദ്യ പറക്കല്‍ ഡിസംബര്‍ 22ന് നാസിക്കില്‍ നിന്ന് മുംബൈയിലേക്ക് ആയിരിക്കും.

സാധരണക്കാരുടെ വിമാന യാത്ര എന്ന സ്വപ്നം സഫലമാക്കിയത് എയര്‍ ഡെക്കാനാണ്.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top