×

ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ആളുകള്‍ അന്വേഷിച്ച വാക്ക് ഫെമിനിസം.

വാഷിങ്ടണ്‍: . പ്രശസ്ത ഓണ്‍ലൈന്‍ ഡിക്ഷനറിയായ മെറിയം വെബ്സ്റ്റര്‍ ആണ് ഇത്തരത്തില്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. സംഭാഷണങ്ങളില്‍ ഏറ്റവുമധികം ഉപയോഗിക്കപ്പെട്ട വാക്കായതിനാല്‍ അര്‍ത്ഥം അന്വേഷിച്ച്‌ ആളുകള്‍ എത്തിയത് ഈ വാക്കായിരുന്നു അതിനാല്‍ തന്നെയാണ് ഇത്തരത്തില്‍ കണ്ടുപിടിക്കാന്‍ സാധിച്ചത്.

ഇതുകൊണ്ടുതന്നെ 2017ലെ വാക്കായി ഫെമിനിസത്തെ തെരഞ്ഞെടുത്തുവെന്നും മെറിയം അറിയിച്ചു. അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ ഡിക്ഷ്നറിയാണ് മെറിയം വെബ്സ്റ്റര്‍.

2017ലെ ജനുവരിയില്‍ നടന്ന വനിത മാര്‍ച്ചിനോടനുബന്ധിച്ചാണ് ഈ വാക്ക് ഏറ്റവുമധികം പേര്‍ തിരഞ്ഞത്. അതിനിടെ കെല്ല്യനെ കോണ്‍വെയ് ഞാനൊരു ഫെമിനിസ്റ്റല്ല എന്ന് പറഞ്ഞതും ഈ വാക്കിന്റെ മൂല്യം വര്‍ധിപ്പിച്ചു.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top