×

സംസ്ഥാനത്ത് വൈറോളജി  ഗവേഷണ വികസന കേന്ദ്രം സ്ഥാപിക്കുന്നു 

സംസ്ഥാനത്ത് ഒരു വൈറോളജി ഗവേഷണ വികസന കേന്ദ്രം സ്ഥാപിക്കുവാൻ സംസ്ഥാന സർക്കാർ നടപടികൾ തുടങ്ങി. ഇതുമായി ബന്ധപ്പെട്ട ചർച്ചകളും അന്താരാഷ്ട്ര വൈറോളജി സംഗമവും മുഖ്യ മന്ത്രി December 4th രാവിലെ  10.00 amതിരുവനന്തപുരം മാസ്കോട് ഹോട്ടലിൽ ഉത്‌ഘാടനം ചെയ്യും.

 

ആവർത്തിച്ചാവർത്തിച്ചു കാണപ്പെടുന്ന സാംക്രമിക രോഗങ്ങൾക്കു പ്രതിവിധിയായും വരും കാലങ്ങളിൽ ഉണ്ടാകാൻ സാധ്യതയുള്ള സമ്മർദ്ദങ്ങളും മുന്നിൽ കണ്ടുകൊണ്ട് വിശദമായ പഠനത്തിനും, ഗവേഷണത്തിനും, രോഗ നിര്ണയത്തിനും എല്ലാം ഉതകുന്ന ഒരു പദ്ധതിയാണ് ലക്‌ഷ്യം.

 

സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്സിലിനെയാണ് ഈ ദൗത്യം സർക്കാർ ഏൽപ്പിച്ചിരിക്കുന്നത്. സംസ്ഥാന ജൈവ സാംകേതിക കമ്മീഷനാണ് ഈ സ്വപ്ന പദ്ധതി നടപ്പിൽ വരുത്തുന്നത്.  മുഖ്യ മന്ത്രിയുടെ പ്രത്ത്യേക അവശ്യ പ്രകാരം ലോക പ്രസക്ത ശാസ്ത്രഞ്ജന്മാരായ ഡോ. എം വി പിള്ളയെയും ഡോ ശാർങ്ഗധരനും ചേർന്നാണ് പദ്ധതിയുടെ പ്രാരംഭ രേഖ സമർപ്പിച്ചിട്ടുള്ളത്.  ഇത് അംഗീകരിച്ച മുഖ്യ മന്ത്രി ശാസ്ത്ര കൗണ്സിലിനോട് പദ്ധതി നടപ്പിൽ വരുത്തുവാൻ ആവശ്യപ്പെട്ടു.

 

ഇതുമായി ബന്ധപ്പെട്ട വിശദമായ ചർച്ചകൾക്കും മറ്റുമായാണ് അന്താരാഷ്ട്ര വൈറോളജി സംഗമം സംഘടിപ്പിച്ചിട്ടുള്ളത്.  അന്താരാഷ്ട്ര നിലവാരത്തിലുള്ള ഈ പദ്ധതി  2018 ജൂലൈ യിൽ നടപ്പിൽ വരുമെന്ന് പ്രതീക്ഷിക്കുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top