×

മെയ്ക്ക് ഇന്‍ ഇന്ത്യ വഴി 2020 തോടെ 10 കോടി തൊഴിലവസരങ്ങള്‍;നീതി ആയോഗ് ഡയറക്ടര്‍ ജനറല്‍ ശ്രീവാസ്തവ

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ മെയ്ക്ക് ഇന്‍ ഇന്ത്യ വഴി 2020ല്‍ 10 കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് നീതി ആയോഗ്. ഡല്‍ഹിയില്‍ നടന്ന ഒരു പൊതുപരിപാടിക്കിടെ നീതി ആയോഗ് ഡയറക്ടര്‍ ജനറല്‍ ഡി.എം.ഇ.ഒ ആയ അനില്‍ ശ്രീവാസ്തവയാണ് ഇക്കാര്യം അറിയിച്ചത്.

‘മെയ്ക്ക് ഇന്‍ ഇന്ത്യയിലൂടെ കേന്ദ്ര സര്‍ക്കാര്‍ സമീപ കാലത്തായി നിരവധി പദ്ധതികളാണ് ആവിഷ്കരിച്ച്‌ വരുന്നത്. രാജ്യത്ത് നിക്ഷേപ അവസരങ്ങള്‍ ഉയര്‍ത്തുന്നതിനുള്ള ശ്രമങ്ങളും നടക്കുന്നു. സാങ്കേതിക വിപ്ലവത്തിന്റെ മദ്ധ്യത്തിലാണ് നമ്മള്‍ നില്‍ക്കുന്നത്. അതുകൊണ്ടു തന്നെ മെയ്ക്ക് ഇന്‍ ഇന്ത്യയില്‍ സങ്കേതികതയുടെ സംയോജനമാണ് നടക്കുന്നത്’-അനില്‍ ശ്രീവാസ്തവ പറഞ്ഞു.

ഇലക്‌ട്രോണിക് ഉല്‍പ്പന്നനിര്‍മ്മാണങ്ങള്‍ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കുന്നതോടൊപ്പം 2020ല്‍ ഇന്ത്യയെ ഇറക്കുമതി രഹിതമാക്കുകയാണ് മെയ്ക്ക് ഇന്‍ ഇന്ത്യ വഴി ലക്ഷ്യമിടുന്നതെന്നും ശ്രീവാസ്തവ വ്യക്തമാക്കി.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top