×

ഭിന്നശേഷിക്കാര്‍ക്കായി പുതിയ പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്ക്കരിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഭിന്നശേഷിക്കാര്‍ക്കായി പുതിയ പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്ക്കരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് ഉന്നതവിദ്യാഭ്യാസമേഖലയിലും ഭിന്നശേഷിക്കാര്‍ക്ക് സര്‍ക്കാര്‍ ജോലിയിലും സംവരണം ഉറപ്പാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

ലോക ഭിന്നശേഷി വാരാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് നിര്‍വ്വഹിച്ച്‌ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ലോകഭിന്നശേഷി വാരാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തിന് വേദിയായത് തിരുവനന്തപുരം മണക്കാട് കാര്‍ത്തികതിരുനാള്‍ ഗവ.ഗേള്‍സ് ഹയര്‍സെക്കന്റി സ്കൂളായിരുന്നു.ഉദ്ഘാടനത്തിന് സ്കൂളിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ ഭിന്നശേഷിക്കാരായ കുട്ടികള്‍ ബാന്റ്മേളത്തോടെയും വിവിധ കലാപ്രകടനങ്ങളൊടെയുമാണ് വരവേറ്റത്.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top