×

നടന്‍ ദിലീപിനെതിരായി പോലീസ് സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രം അങ്കമാലി മജിസ്ട്രേറ്റ് കോടതി സ്വീകരിച്ചു.

അങ്കമാലി: ഈ കേസില്‍ മറ്റുപ്രതികളുടെ റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിച്ചിരുന്നു. ഇവരെ ഹാജാരാക്കിയ സന്ദര്‍ഭത്തില്‍ അഭിഭാഷകരുടെ ആവശ്യ പ്രകാരമാണ് കുറ്റപത്രം സ്വീകരിച്ചത്.

പരിശോധനക്ക് ശേഷമാണ് കോടതി കുറ്റപത്രം സ്വീകരിച്ചത്. ദിലീപ് ഉള്‍പ്പെടെയുള്ളവര്‍ക്ക് കോടതി ഉടന്‍ സമന്‍സ് അയക്കും. പ്രതികളെ വിളിച്ച്‌ വരുത്തിയതിന് ശേഷമായിരിക്കും വിചാരണ നടപടികള്‍ക്കായി എറണാകുളം പ്രന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് കുറ്റപത്രം കൈമാറുക. പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയാണ് കേസിന്റെ വിചാരണ ഏത് കോടതിയില്‍ നടത്തണമെന്ന അന്തിമതീരുമാനം എടുക്കുക.

ദിലീപ് അടക്കം പന്ത്രണ്ട് പ്രതികള്‍ക്കെതിരെയാണ് പോലീസ് അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളത്. നേരത്ത ഏഴ് പ്രതികള്‍ക്കെതിരെ കുറ്റപത്രം നല്‍കിയിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top