×

തലസ്ഥാനത്തിനൊപ്പം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും കനത്ത ഹിമപാതം

ന്യൂഡല്‍ഹി: മഞ്ഞുകാലം തുടങ്ങിയതോടെ ഉത്തരേന്ത്യ മഞ്ഞു പുതപ്പിനുള്ളിലേക്ക്. തലസ്ഥാനത്തിനൊപ്പം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും കനത്ത ഹിമപാതം തുടങ്ങിയതോടെ താപനില പൂജ്യത്തിലേക്ക് നീങ്ങുകയാണ്. കശ്മീരില്‍ താപനില മൈനസിലേക്ക് നീണ്ടപ്പോള്‍ ഹിമാചല്‍ പ്രദേശിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും താപനില പൂജ്യത്തിലേക്ക് നീങ്ങുകയാണ്. ഡല്‍ഹിയിലും ഉത്തര്‍പ്രദേശിലും വരെ താപനില പത്തിന് താഴേയ്ക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്.

എല്ലായിടവും പുകമഞ്ഞ് പൊതിഞ്ഞതിനാല്‍ വ്യോമ-കരഗതാഗതങ്ങളെ മഞ്ഞ് ദോഷകരമായി ബാധിച്ചിട്ടുണ്ട്. നദികള്‍ തണുത്തുറയുകയും ചെയ്തിട്ടുണ്ട്. ഹിമപാതം തുടങ്ങിയതിനെ തുടര്‍ന്ന് പൂര്‍ണ്ണമായും വെള്ളപുതച്ചിരിക്കുന്ന കശ്മീര്‍ താഴ്വരയില്‍ ഇത്തവണ കാര്‍ഗിലാണ് ഏറ്റവും തണുത്ത പ്രദേശമായി മാറിയിരിക്കുന്നത്. ഇവിടെ ചൊവ്വാഴ്ച രേഖപ്പെടുത്തിയ താപനില മൈനസ് 15.4 ഡിഗ്രി സെല്‍ഷ്യസായി താണു. അതിന്റെ തലേന്ന് രാത്രി രേഖപ്പെടുത്തിയ 8.3 ഡിഗ്രിയില്‍ നിന്നുമാണ് ഈ നിലയിലേക്ക് പോയത്. ശ്രീനഗറില്‍ തിങ്കളാഴ്ച 4.2 ആയിരുന്നു താമനില. ലെ യില്‍ മൈനസ് 12.7 ഡിഗ്രിയായിരുന്നു രേഖപ്പെടുത്തപ്പെട്ടത്.

ചൊവ്വാഴ്ച 8.6 ഡിഗ്രി രേഖപ്പെടുത്തിയ ഹിമാചല്‍ പ്രദേശില്‍ മണാലിയിലെ താപനില മൈനസ് 2.5 ഡിഗ്രിയായിട്ടാണ് വീണത്. കല്‍പ്പയില്‍ 2.3 ഡിഗ്രി സെല്‍ഷ്യസായിരുന്നു താപനില. സോളനില്‍ 2.5 , യുനയില്‍ 5.7, ധര്‍മ്മശാല, നഹാന്‍, പാലമ്ബര്‍ എന്നിവിടങ്ങഴില്‍ 7 ആയിരുന്നു താപനില. ഷിംലയിലായിരുന്നു ഏറ്റവും കുടുതല്‍ ചൂട് രേഖപ്പെടുത്തിയത്. 8.2 ഡിഗ്രി സെല്‍ഷ്യസ്. 70 കിലോമീറ്റര്‍ നീണ്ടു പരന്നു കിടക്കുന്ന ചന്ദ്രഭാഗ നദി ഉള്‍പ്പെടെ തടാകങ്ങളും നദികളും തുടങ്ങി ഉയര്‍ന്ന പ്രദേശത്തെ പ്രധാന ജലസ്രോതസുകളെല്ലാം കഴിഞ്ഞ ആറാഴ്ചയായി ഉറഞ്ഞ നിലയിലാണ്.

ഡല്‍ഹിയില്‍ ചൊവ്വാഴ്ച തണുത്ത പ്രഭാതമായിരുന്നു. 7.1 ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയത്. കനത്ത പുകമഞ്ഞിനെ തുടര്‍ന്ന് അനേകം ട്രെയിനുകളാണ് മുടങ്ങിയത്. പഞ്ചാബിലെ ഏറ്റവും കൂടിയ താപനില 3.7 ഡിഗ്രിയാണ്. അമൃത്സറിലാണ് ഏറ്റവും ചൂട്. 5.4 ഡിഗ്രിയാണ് താപനില. ഛണ്ഡീഗഡിലും ലുധിയാനയിലുമെല്ലാം ഇതേ കാലാവസ്ഥയാണ്. കനത്ത മൂടല്‍മഞ്ഞ് പൊതിഞ്ഞിരിക്കുന്നത് ഉത്തര്‍ പ്രദേശിലെ മുസാഫര്‍നഗറില്‍ 3.4 ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിരിക്കുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top