×

ജനങ്ങള്‍ക്ക് പ്രയോജനമുള്ള കാര്യങ്ങള്‍ ചെയ്യുമ്ബോള്‍ ഒന്നിനേയും ഭയപ്പെടേണ്ടതില്ല ;വിഎസ് അച്യുതാനന്ദന്‍.

മൂന്നാര്‍ : മൂന്നാറില്‍ കയ്യേറ്റം ഒഴിപ്പിക്കാന്‍ ശ്രീറാം വെങ്കിട്ടരാമന്‍ നടത്തിയ ഇടപെടലുകള്‍ ചെറുതല്ലെന്ന് വിഎസ് അച്യുതാനന്ദന്‍.

ജനങ്ങള്‍ക്ക് പ്രയോജനമുള്ള കാര്യങ്ങള്‍ ചെയ്യുമ്ബോള്‍ ഒന്നിനേയും ഭയപ്പെടാനില്ലെന്നും വിഎസ് പറഞ്ഞു.

അഞ്ചാമത് ഉമ്മാശ്ശേരി മാധവന്‍ പുരസ്കാരം ദേവീകുളം മുന്‍സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന് നല്‍കിക്കൊണ്ട് സംസാരിക്കുകയായിരുന്നു വിഎസ്.

വിഎസിനെ നേരിട്ട് കാണണമെന്നത് കോളേജ് കാലം മുതലുള്ള ആഗ്രഹമായിരുന്നുവെന്നായിരുന്നു വിഎസിനോടുള്ള ശ്രീറാമിന്റെ മറുപടി.

സമ്മാനത്തുകയായി 25000 രൂപ മറയൂരിലെ ആദിവാസി കുട്ടികള്‍ക്ക് ജനന സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് വേണ്ടിയുള്ള ചെലവിനായി നല്‍കുമെന്നും ശ്രീംറാം പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top