×

ചീങ്കണ്ണിപ്പാലയില്‍ അനധികൃതമായി നിര്‍മിച്ച തടയണ രണ്ടാഴ്ചയ്ക്കുള്ളില്‍ പൊളിച്ചു നീക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി

മലപ്പുറം: നിലന്പൂര്‍ എം.എല്‍.എ പി.വി.അന്‍വര്‍ ചീങ്കണ്ണിപ്പാലയില്‍ അനധികൃതമായി നിര്‍മിച്ച തടയണ രണ്ടാഴ്ചയ്ക്കുള്ളില്‍ പൊളിച്ചു നീക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി ഉത്തരവിട്ടു. ഉടമയുടെ സ്വന്തം ചെലവില്‍ വേണം തടയണ പൊളിക്കേണ്ടത്. തടയണ പൊളിക്കാത്ത സാഹചര്യത്തില്‍ ജില്ലാ ഭരണകൂടം പൊളിച്ചു നീക്കും. ഇതിന് വരുന്ന ചെലവ് ഉടമസ്ഥനില്‍ നിന്ന് ഈടാക്കുകയും ചെയ്യും. കോണ്‍ക്രീറ്റും കല്ലും ഉപയോഗിച്ചായിരുന്നു തടയണ നിര്‍മാണം.കളക്ടറുടെ അദ്ധ്യക്ഷതയില്‍ ഇന്നു ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

ദുരന്തനിവാരണ നിയമം അട്ടിമറിച്ചാണ് തടയണ നിര്‍മിച്ചതെന്ന് പെരിന്തല്‍മണ്ണ ആര്‍.ഡി.ഒ മലപ്പുറം കളക്ടര്‍ക്ക് നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പഞ്ചായത്തിന്റെ അനുമതിയില്ലാതെയാണ് എം.എല്‍.എ ചീങ്കണ്ണിപ്പാലിയില്‍ തടയണ നിര്‍മിച്ചതെന്ന് ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് സെക്രട്ടറി ആര്‍.ഡി.ഒയെ അറിയിച്ചിരുന്നു. 2015 ജൂണ്‍- ജൂലായ് മാസങ്ങളിലായായിരുന്നു തടയണ നിര്‍മിച്ചത്. നേരത്തെ തടയണ പൊളിക്കാന്‍ ജില്ലാ കളക്ടറായിരുന്ന ടി.ഭാസ്കരനാണ് ആദ്യം നല്‍കിയത്. എന്നാല്‍ ഈ ഉത്തരവ് മുട്ടാപ്പോക്ക് ന്യായം പറഞ്ഞ് പൊതുമരാമത്ത് വകുപ്പ് വൈകിപ്പിക്കുകയായിരുന്നു.

ഡാം പൊളിക്കാനുള്ള സാങ്കേതിക ശേഷിയില്ലെന്ന് പറഞ്ഞാണ് പി.ഡബ്ല്യൂ.ഡി അധികൃതര്‍ കൈമലര്‍ത്തിയത്. ഇതോടെയാണ് ഡാം പൊളിക്കാനുള്ള ചുമതല ഇറിഗേഷന്‍ വകുപ്പിനെ ഏല്‍പ്പിച്ചത്. എന്നാല്‍ അവരും തുടര്‍നടപടി സ്വീകരിച്ചില്ല.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top