×

ഓഖി ദുരന്തം ; കൈനിറയെ സഹായവുമായി പിണറായി സര്‍ക്കാര്‍.

തിരുവനന്തപുരം: ഏറ്റവും അധികം പേര്‍ ചുഴലിക്കാറ്റില്‍പ്പെട്ട് മരണപ്പെടുകയും, കൂടുതല്‍ നാശനഷ്ടമുണ്ടാവുകയും ചെയ്ത കന്യാകുമാരിയിലെ മത്സ്യതൊഴിലാളി കുടുംബങ്ങള്‍ക്ക് തമിഴ്നാട് സര്‍ക്കാര്‍ 10 ലക്ഷം നല്‍കുമ്ബോള്‍ കേരള സര്‍ക്കാര്‍ നല്‍കുന്നത് 25 ലക്ഷം വീതമാണ്.

പിണറായി സര്‍ക്കാരിന്റെ ഈ വലിയ സഹായഹസ്തം തമിഴ് രാഷ്ട്രീയ നേതൃത്വങ്ങളെയാകെ ഞെട്ടിച്ചിരിക്കുകയാണ്

ഓഖി ചുഴലിക്കാറ്റില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 25 ലക്ഷം രൂപ ധനസഹായം നല്‍കാന്‍ സര്‍വകക്ഷി യോഗത്തിലാണ് തീരുമാനമുണ്ടായത്.

മരിച്ചവരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കാനും യോഗത്തില്‍ തീരുമാനമായി.

മാനദണ്ഡങ്ങള്‍ നോക്കാതെ ഫിഷറീസ് വകുപ്പിലാവും ജോലി നല്‍കുക. ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തും.

ദുരന്തത്തിന് ഇരയായവരുടെ കുടുംബങ്ങള്‍ക്ക് ആഴ്ചയില്‍ 2000 രൂപവീതം നല്‍കും. ഓരോ ദിവസവും മുതിര്‍ന്നവര്‍ക്ക് 60 രൂപവീതവും കുട്ടികള്‍ക്ക് 45 രൂപവീതവും നല്‍കുന്നതിന് പകരമായാണ് ഇത്.

ദുരിതം നേരിടാന്‍ കേന്ദ്രത്തോട് പ്രത്യേകപാക്കേജ് ആവശ്യപ്പെടും. ഇക്കാര്യം സംസാരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിനെ കാണും.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top