×

ഉത്തര്‍പ്രദേശിലെ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് ശക്തമായ മുന്നേറ്റം.

ലക്നൗ: ഉത്തര്‍പ്രദേശിലെ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് ശക്തമായ മുന്നേറ്റം.

തിരഞ്ഞെടുപ്പു നടന്ന 16 മുനിസിപ്പല്‍ കോര്‍പ്പറേഷനുകളില്‍ പതിനാലിടത്തും ബിജെപിയുടെ മേയര്‍ സ്ഥാനാര്‍ഥികള്‍ വിജയിച്ചു.

അമേഠി, ഗോരഖ്പൂര്‍, ലഖ്നൗ, മൊറാദാബാദ്, ഗാസിയാബാദ്, ആഗ്ര, അയോദ്ധ്യ, ഫൈസാബാദ് തുടങ്ങിയ കോര്‍പ്പറേഷനുകളിലാണ് ബിജെപി വ്യക്തമായ മുന്നേറ്റം നടത്തിയത്.

പ്രതിപക്ഷ കക്ഷികളായ ബിഎസ്പിയ്ക്കും കോണ്‍ഗ്രസിനും പ്രതീക്ഷിച്ചത്ര മുന്നേറ്റം നടത്താനായില്ല. ബിഎസ്പിയുടെ പ്രകടനം മൂന്നു കോര്‍പ്പറേഷനുകളില്‍ ഒതുങ്ങിപ്പോയി.

ഇതുവരെ ഫലം അറിവായ 43 സീറ്റുകളില്‍ 24 ഇടത്ത് ബിജെപിയും എസ്പി 15 ഇടത്തും ബിഎസ്പി അഞ്ച് സീറ്റിലും കോണ്‍ഗ്രസ് നാല് സീറ്റിലും വിജയിച്ചിട്ടുണ്ട്.

അയോധ്യ-ഫൈസാബാദ് കോര്‍പറേഷനിലെ റാം പ്രസാദ് ബിസ്മില്‍ വാര്‍ഡില്‍ സ്വതന്ത്രനായി മത്സരിച്ച ജേര്‍ണലിസ്റ്റ് വിജയിച്ചു.

ഇതിനിടെ, മുസഫില്‍നഗറില്‍ ബിഎസ്പി – ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി.

ഉത്തര്‍പ്രദേശിലെ 16 മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലേക്കും, 198 മുനിസിപ്പല്‍ കൗണ്‍സിലുകളിലേക്കും, 428 പഞ്ചായത്തുകളിലേക്കും മൂന്നുഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടന്നത്.

ബിജെപിക്കും യോഗി ആദിത്യനാഥിനും ഏറെ സുപ്രധാനമാണ് തിരഞ്ഞെടുപ്പ് ഫലം.

മൂന്നു ഘട്ടങ്ങളിലായി നടന്ന തിരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ ബിജെപിക്ക് അനുകൂലമായിരുന്നു.

16 മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളില്‍ 15 എണ്ണവും ബിജെപി നേടുമെന്നാണ് ഭൂരിഭാഗം എക്സിറ്റ് പോളുകളുടെയും പ്രവചനം.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top