×

അയോദ്ധ്യ പ്രശ്നത്തെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെടുത്തുന്നത് എന്തിന്: മോദി

ധന്ധുക (ഗുജറാത്ത്)​: അയോദ്ധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തെ 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെടുത്തുന്നതിനെ വിമര്‍ശിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. അയോദ്ധ്യ പ്രശ്നത്തേയും തിരഞ്ഞെടുപ്പിനേയും തമ്മില്‍ ബന്ധിപ്പിക്കുന്നത് എന്തുകൊണ്ടാണെന്ന് മോദി ചോദിച്ചു. ഗുജറാത്തിലെ ധന്ധുകയില്‍ തിരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ സംസാരിക്കുകയായിരുന്നു മോദി.

കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ കപില്‍ സിബല്‍ ഇന്നലെ സുപ്രീം കോടതിയില്‍ ബാബറി മസ്ജിദ് സംബന്ധിച്ച്‌ വാദിച്ചപ്പോള്‍ 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പ് വരെ അയോദ്ധ്യ കേസ് നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്തുകൊണ്ടാണ് അദ്ദേഹം അങ്ങനെ ആവശ്യപ്പെടുന്നത്. അത്തരമൊരു നിലപാട് ശരിയാണോ?​ -മോദി ചോദിച്ചു.

രാജ്യത്തെ കുറിച്ച്‌ അല്പം പോലും ചിന്തയില്ലാത്തവരാണ് കോണ്‍ഗ്രസുകാര്‍. അല്ലെങ്കില്‍ അയോദ്ധ്യ പ്രശ്നം പോലൊരു കാര്യത്തെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെടുത്തുമോയെന്നും മോദി ചോദിച്ചു.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top