×

കോണ്‍ഗ്രസ് എന്‍െറ മാതാപിതാക്കള്‍ ആരാണെന്ന് ചോദിക്കുന്നു -മോദി

ലുനാവാദ: ഗുജറാത്തിലെ ഒന്നാംഘട്ട വോട്ടിങ് പുരോഗമിക്കവെ കോണ്‍ഗ്രസ് തന്നെ വ്യക്തിപരമായി ആക്രമിക്കുന്നുവെന്ന പരാതിയുയര്‍ത്തി പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും. ലുനാവാദയില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്കിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഗുജറാത്തില്‍ കോണ്‍ഗ്രസിനു വേണ്ടി പ്രചാരണം നടത്തിക്കൊണ്ടിരിക്കുന്ന സല്‍മാന്‍ നിസാമിയെന്ന ഒരു യുവനേതാവ് ട്വിറ്ററില്‍ എഴുതിയിരിക്കുന്നത് എന്‍റെ മാതാപിതാക്കളാരാണെന്ന് ഞാന്‍ വ്യക്തമാക്കണമെന്നാണ്. രാഹുല്‍ ഗാന്ധിയുടെ പിതാവിനെയും മാതാവിനെയും മുത്തഛനെയും എല്ലാവര്‍ക്കും അറിയാം. മോദി താങ്കള്‍ പറ. താങ്കളുടെ അച്ഛനാരാണ്, അമ്മയാരാണ്. ശത്രുക്കളോട് പോലും ഇത്തരത്തിലുള്ള ഭാഷ ഉപയോഗിക്കാനാവില്ലെന്ന് മോദി വ്യക്തമാക്കി.

ഈ പറയുന്ന ആള്‍ കശ്മീര്‍ ആസാദിനായി വാദിക്കുന്നു. ഞങ്ങളുടെ സൈന്യം ബലാത്സംഗം നടത്താറുണ്ടെന്ന് പറയുന്നു. എല്ലാ വീടുകളില്‍ നിന്നും ഒരു അഫ്സല്‍ ഉണ്ടാകും എന്നും അദ്ദേഹം പറയുന്നു. സല്‍മാന്‍ നിസാമിയെ പോലുള്ള ആളുകളെ എങ്ങനെ നമുക്ക് ഉള്‍കൊള്ളാനാകും. കോണ്‍ഗ്രസ് രാജ്യത്തെ മുസ്ലിം സമുദായത്തെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്. സംവരണമടക്കമുള്ള വ്യാജ വാഗ്ദാനങ്ങള്‍ അവര്‍ മുസ്ലീങ്ങള്‍ക്ക് വാഗ്ദാനം ചെയ്തെങ്കിലും ഒരു സംസ്ഥാനത്തും അവര്‍ തങ്ങളുടെ വാക്ക് പാലിച്ചില്ല- പ്രധാനമന്ത്രി വ്യക്തമാക്കി.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top