×

എംജി ശ്രീകുമാറിനെതിരെ കളമശ്ശേരി സ്വദേശി നല്‍കിയ പരാതിയിലാണ് കോടതി ഉത്തരവ്

കൊച്ചി: തീരദേശ പരിപാലന നിയമം ലംഘിച്ച്‌ അനധികൃതമായി കെട്ടിടം നിര്‍മ്മിച്ചെന്ന കേസില്‍ ഗായകന്‍ എംജി ശ്രീകുമാറിനെതിരെ വിജിലന്‍സ് ത്വരിതാന്വേഷണത്തിന് ഉത്തരവ്. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് ഉത്തരവിട്ടത്. കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു നല്‍കിയ പരാതിയിലാണ് കോടതി ഉത്തരവ്.

അന്വേഷണം നടത്തി ഫെബ്രുവരി 19നു മുന്‍പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എറണാകുളം വിജിലന്‍സ് യൂണിറ്റിന് കോടതി നിര്‍ദേശം നല്‍കി. എം.ജി ശ്രീകുമാര്‍ 2010 ല്‍ എറണാകുളം വില്ലേജിലെ മുളവുകാട് വില്ലേജില്‍ 11.50 സെന്റ് സ്ഥലംവാങ്ങിയിരുന്നു. ഇവിടെ തീരദേശ പരിപാലന ചട്ടം ലംഘിച്ചും കേരള പഞ്ചായത്ത് രാജ് നിര്‍മ്മാണ ചട്ടം ലംഘിച്ചും കെട്ടിട നിര്‍മ്മാണം നടത്തിയെന്നാണ് കേസ്.

കെട്ടിടം നിര്‍മ്മിക്കാന്‍ മുളവുകാട് പഞ്ചായത്ത് അസിസ്റ്റന്റ് എന്‍ജിനീയര്‍ നിയമ വിരുദ്ധമായി അനുമതി നല്‍കുകയായിരുന്നു. ഇതിനെതിരെ പഞ്ചായത്ത് സെക്രട്ടറി യാതൊരു നടപടിയെടുത്തില്ലെന്നും ഹര്‍ജിക്കാരന്‍ പരാതിയില്‍ ചൂണ്ടിക്കാട്ടി.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top