×

ജനപിന്തുണ മാത്രം പോരാ… തന്ത്രങ്ങള്‍ കൂടി വേണ- രജനി

ചെന്നൈ: നടന്‍ കമല്‍ഹാസന് പിന്നാലെ രാഷ്ട്രീയ പ്രവേശന സൂചന നല്‍കി തമിഴ്നാടിന്‍റെ സ്റ്റൈല്‍മന്നന്‍ രജനീകാന്തും. ദൈവം സഹായിച്ചാല്‍ താന്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുമെന്ന് രജനീകാന്ത് പറഞ്ഞു. ചെന്നൈയിലെ കോടമ്ബാക്കത്ത് വിളിച്ചു ചേര്‍ത്ത ആരാധക സംഗമത്തിലാണ് രജനി രാഷ്ട്രീയ പ്രവേശനത്തില്‍ നിലപാട് വ്യക്തമാക്കിയത്.

തന്‍റെ രാഷ്ട്രീയ പ്രവേശനം ജനങ്ങള്‍ എങ്ങിനെ കാണുവെന്ന് അറിയില്ല. എന്നാല്‍ മാധ്യമങ്ങള്‍ക്ക് ഇതില്‍ വലിയ താല്‍പര്യമുണ്ട്. യുദ്ധത്തില്‍ ജയിക്കാന്‍ ജനപിന്തുണ മാത്രം പോരാ തന്ത്രങ്ങള്‍ കൂടി വേണമെന്നും രജനി കൂട്ടിച്ചേര്‍ത്തു.

രാഷ്ട്രീയത്തില്‍ താന്‍ പുതുതല്ല. രാഷ്ട്രീയത്തിലെത്താന്‍ വൈകുകയായിരുന്നു. രാഷ്ട്രീയ പ്രവേശനമെന്നത് വിജയ തുല്യമാണെന്നും അദ്ദേഹം പറഞ്ഞു.

ആറു ദിവസങ്ങളിലായി നടക്കുന്ന രജനിയുടെ ആരാധക സംഗമം 31ന് അവസാനിക്കും. എല്ലാ ജില്ലകളില്‍ നിന്നുമുള്ള തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളെയാണ് രജനീകാന്ത് കാണുന്നത്. രാവിലെ എട്ട് മുതല്‍ വൈകിട്ട് മൂന്ന് വരെ നടക്കുന്ന ചടങ്ങില്‍ ദിവസവും ആയിരം പേരാണ് പങ്കെടുക്കുക.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top