×

കെഎസ്‌ആര്‍ടിസി; പണയം വച്ച്‌ കിട്ടിയ 50 കോടി കൊണ്ട്‌ ഒരു മാസ പെന്‍ഷന്‍ നല്‍കി…

തിരുവനന്തപുരം: മാസങ്ങളായി മുടങ്ങിക്കിടക്കുന്ന പെന്‍ഷന്‍ വിതരണം ചെയ്യാന്‍ കെഎസ്‌ആര്‍ടിസി രണ്ട് ഡിപ്പോകള്‍ പണയം വെച്ചു. ഏറ്റുമാനൂര്‍, കായംകുളം ഡിപ്പോകളാണ് പണയം വച്ചത്. കൊല്ലം സഹകരണ ബാങ്കില്‍ 50 കോടി രൂപയ്ക്കാണ് ഡിപ്പോകള്‍ പണയം വച്ചത്. ലഭിച്ച പണമുപയോഗിച്ച്‌ ഒരു മാസത്തെ പെന്‍ഷന്‍ വിതരണം ചെയ്തു. ഇനി നാല് മാസത്തെ പെന്‍ഷന്‍ കൂടി വിതരണം ചെയ്യാനുണ്ട്.

കടുത്ത സാമ്ബത്തിക പ്രതിസന്ധി മൂലം കെഎസ്‌ആര്‍ടിസിയില്‍ പെന്‍ഷന്‍ വിതരണം മുടങ്ങിയതോടെ നിരവധി കുടുംബങ്ങളാണ് പട്ടിണിയിലായത്. പെന്‍ഷന്‍കാര്‍ ബസ് തടയല്‍ അടക്കം പ്രത്യക്ഷ സമരത്തിലേക്ക് കടക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് ഡിപ്പോ പണയം വെച്ച്‌ ഒരു മാസത്തെ പെന്‍ഷന്‍ വിതരണം ചെയ്തത്.

പെന്‍ഷന്‍ സ്റ്റാറ്റിയൂട്ടറി ആണെന്നും സര്‍ക്കാര്‍ നേരിട്ടു നല്‍കണമെന്നും ഹൈക്കോടതി വിധിച്ചത് 2014 ല്‍ ആണ്. ഇതിനും നടപടിയൊന്നുമുണ്ടായില്ല. ഇടത് വലത് സര്‍ക്കാരുകള്‍ ഒരേ പോലെ കയ്യൊഴിയുമ്ബോള്‍ കഷ്ടപ്പെടുന്നത് 42,000 പേരുടെ കുടുംബങ്ങളാണ്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top