×

ഓഖി; കണ്ടെത്താനുള്ളത് 261 പേരെയെന്ന് കേന്ദ്ര.. 143 പേരെ മാത്രമെന്ന് മന്ത്രി മേഴ്സിക്കുട്ടി 

ന്യൂഡല്‍ഹി: ഓഖി ദുരന്തത്തില്‍പ്പെട്ട് കാണാതായവരുടെ എണ്ണം സംബന്ധിച്ച്‌ ഞെട്ടിക്കുന്ന കണക്കുമായി കേന്ദ്രസര്‍ക്കാര്‍. ദുരന്തത്തില്‍പ്പെട്ട് ആകെ കാണാതായവരുടെ എണ്ണം 661 ആണെന്ന് കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. കേരളത്തില്‍ നിന്ന് 261 പേരെ കണ്ടെത്താനുണ്ടെന്നു പറഞ്ഞ മന്ത്രി തമിഴ്നാട്ടില്‍ നിന്ന് 400 പേരെയാണ് കാണാതായെന്നും ലോക്സഭയെ അറിയിച്ചു.

ഈ മാസം ഇരുപത് വരെയുള്ള കണക്കാണ് മന്ത്രി സഭയില്‍ വച്ചത്. ഇതുവരെ 845 പേരെ രക്ഷപ്പെടുത്തിയെന്നും മന്ത്രി വ്യക്തമാക്കി. 215 പേരെ രക്ഷപ്പെടുത്താനുണ്ടെന്നായിരുന്നു കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് വ്യക്തമാക്കിരുന്നത്. ഇതുവരെ രക്ഷപെടുത്തിയവരില്‍ 453 പേര്‍ തമിഴ്നാട്ടില്‍ നിന്നും 362 പേര്‍ കേരളത്തില്‍ നിന്നും 30 പേര്‍ ലക്ഷദ്വീപ്, മിനിക്കോയി എന്നിവിടങ്ങളില്‍ നിന്നുമുള്ളവരാണെന്നും മന്ത്രി അറിയിച്ചു.

അതേസമയം, ദുരന്തത്തില്‍പ്പെട്ട് കാണാതായവരുടെ വിവരം സംബന്ധിച്ച്‌ കേന്ദ്രം പുറത്ത് വിട്ട കണക്ക് സംസ്ഥാന സര്‍ക്കാര്‍ തള്ളി. കണ്ടെത്താനുള്ളത് 143 പേരെ മാത്രമാണെന്ന് സംസ്ഥാന ഫിഷറീസ് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ വ്യക്തമാക്കി. എണ്ണം സംബന്ധിച്ച്‌ തെറ്റിധാരണ പരത്താന്‍ ശ്രമിക്കേണ്ടെന്നും അവര്‍ പറഞ്ഞു. കേന്ദ്രം നല്‍കിയ ദുരിതാശ്വാസം അപര്യാപ്തമാണെന്നും മന്ത്രി കുറ്റപ്പെടുത്തി.

ഓഖി ദുരന്തത്തില്‍പ്പെട്ട് കാണാതായവരുടെ വിവരം സംബന്ധിച്ച്‌ കേന്ദ്ര സര്‍ക്കാര്‍ പുതിയ പട്ടിക പുറത്ത് വിട്ടതിനു പിന്നാലെ കണ്ടെത്താനുള്ളത് 143 പേരെ മാത്രമാണെന്ന് വ്യക്തമാക്കി കേരളം. സംസ്ഥാന ഫിഷറീസ് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മയാണ് ഇക്കാര്യം അറിയിച്ചത്. എണ്ണം സംബന്ധിച്ച്‌ തെറ്റിധാരണ പരത്താന്‍ ശ്രമിക്കേണ്ടെന്നും അവര്‍ പറഞ്ഞു. കേന്ദ്രം നല്‍കിയ ദുരിതാശ്വാസം അപര്യാപ്തമാണെന്നും മന്ത്രി കുറ്റപ്പെടുത്തി.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top