×

ഓഖി സിപിഎം സംഭാവന ചെയ്യുന്നത്‌ 500 ലക്ഷം

തിരുവനന്തപുരം: ഓഖി ദുരിതാശ്വാസ നിധിയിലേക്ക് സിപിഎം സംഭാവന ചെയ്യുന്നത് 4,81,02511 രൂപ. ദുരന്തത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങളെ സഹായിക്കാനും തിരിച്ചെത്താത്ത തൊഴിലാളികളുടെ കുടുംബങ്ങളേയും അപകടത്തില്‍പ്പെട്ടവരേയും സഹായിക്കാനും വേണ്ടി സിപിഎമ്മിന്റെ നേതൃത്വത്തില്‍ ഡിസംബര്‍ 21ന് സംസ്ഥാന വ്യാപകമായി നടന്ന പിരിവിലാണ് നാല് കോടി രൂപയ്ക്ക് മുകളില്‍ പണം പിരിച്ചത്.

സംസ്ഥാന സമിതി തന്നെ പത്രക്കുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചു. ശേഖരിച്ച തുക സര്‍ക്കാര്‍ ദുരിതാശ്വാസ ഫണ്ടിലേക്ക് പ്രാദേശിക ഘടകങ്ങള്‍ നേരിട്ട് സംഭാവന ചെയ്യും. ഫണ്ട് പിരിവ് വിജയിപ്പിച്ച എല്ലാ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും നല്ലവരായ മനുഷ്യ സ്നേഹികള്‍ക്കും പാര്‍ട്ടി സംസ്ഥാന കമ്മിറ്റി നന്ദി അറിയിച്ചു.

പിരിവില്‍ തിരുവനന്തപുരമാണ് ഒന്നാംസ്ഥാനത്ത് നില്‍ക്കുന്നത്. 89,43852 രൂപയാണ് തിരുവനന്തപുരം പിരിച്ചെടുത്തത്. രണ്ടാംസ്ഥാനത്ത് നില്‍ക്കുന്ന കോഴിക്കോട് 79,68129 രൂപ പിരിച്ചു നല്‍കിയപ്പോള്‍ കണ്ണൂര്‍ 73,92321 രൂപയാണ് നല്‍കിയത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top