×

മാവേലിക്കര ഏരിയാ സമ്മേളനത്തില്‍ പ്രതിനിധികള്‍ക്ക് ശബരിമലയിലെ അരവണ വിതരണം

ആലപ്പുഴ: സി.പി.എം. സംഘടനാ സമ്മേളനങ്ങള്‍ ഏരിയാതലം പൂര്‍ത്തിയായി വരവെ എതിരാളികളെ ഒതുക്കാന്‍ നേതാക്കളുടെ മുന്നില്‍ പരാതികളുടെ പ്രളയം. കമ്മിറ്റികള്‍ പിടിക്കാന്‍ നേതാക്കള്‍ നടത്തുന്ന നീക്കങ്ങളുടെ ഭാഗമായി നിരവധി പരാതികളാണ് ജില്ലാ, സംസ്ഥാന നേതൃത്വങ്ങള്‍ക്ക് ലഭിക്കുന്നത്. ഏറെയും ഫോണ്‍ കോളുകളുടെ ശബ്ദരേഖയും വാട്സ്‌ആപ് സ്ക്രീന്‍ ഷോട്ടുകളുമൊക്കെയാണ്.

കുട്ടനാട്ടില്‍ വി.എസ്. പക്ഷ നേതാവ് തങ്ങളുടെ വിശ്വസ്തര്‍ക്ക് ലോക്കല്‍ കമ്മിറ്റിയില്‍ ഭൂരിപക്ഷം ഉറപ്പാക്കാന്‍ ഫോണിലൂടെ നടത്തിയ പ്രചാരണം എതിരാളികള്‍ ആയുധമാക്കിയിരിക്കുകയാണ്. വനിതാ പ്രാദേശിക നേതാവുമായി നടത്തിയ ഫോണ്‍ വിളിയുടെ ശബ്ദരേഖ വാട്സ്‌ആപ്പിലൂടെ പ്രചരിച്ചിരുന്നു. ഇത് സി.ഡിയിലാക്കി സംസ്ഥാന സെക്രട്ടറിക്കുള്‍െപ്പടെ പരാതി നല്‍കിയിരിക്കുകയാണ്. സി.പി.എം. മാവേലിക്കര ഏരിയാ സമ്മേളനത്തില്‍ പ്രതിനിധികള്‍ക്ക് ശബരിമലയിലെ അരവണ വിതരണം ചെയ്തതും വിവാദമായിട്ടുണ്ട്.

സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റ് അംഗം കൂടിയായ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് അംഗം കെ. രാഘവനാണ് പ്രതിനിധി സമ്മേളന ചര്‍ച്ചയ്ക്കിടെ 200 പേര്‍ക്കായി ഓരോ ടിന്‍ അരവണയും ദേവസ്വം ബോര്‍ഡിന്റെ ഡയറിയും ഉപഹാരമായി നല്‍കിയത്. ആലപ്പുഴ ജില്ലയില്‍ മുമ്ബ് വി.എസ് പക്ഷവുമായി കൂട്ടുചേര്‍ന്ന് ഔദ്യോഗിക പക്ഷത്തിന് വെല്ലുവിളി ഉയര്‍ത്തിയിരുന്ന മന്ത്രി ടി.എം തോമസ് ഐസക്കിനെ അനുകൂലിക്കുന്നവര്‍ ഇത്തവണ ഔദ്യോഗിക പക്ഷത്തോടൊപ്പമാണ്. അതുകൊണ്ടുതന്നെ അവര്‍ക്ക് ലോക്കല്‍, ഏരിയാ കമ്മിറ്റികളില്‍ സാന്നിധ്യം ഉറപ്പാക്കാനും കഴിഞ്ഞിട്ടുണ്ട്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top