×

ഗുജറാത്തിന്റെ മകന്‌ കിരീടം;23-ാം വര്‍ഷത്തിലേക്ക്‌ ബിജെപി; ഓഹരി വിപണി കുതിച്ചുയര്‍ന്നു

ന്യൂദല്‍ഹി: ഗുജറാത്തില്‍ ഭരണം നിലനിര്‍ത്താന്‍ കഴിഞ്ഞതും ഹിമാചലില്‍ ഭരണം പിടിക്കാന്‍ കഴിഞ്ഞതും രാഷ്ട്രീയമായി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വന്‍ നേട്ടമാകും. രണ്ട് സംസ്ഥാനങ്ങളിലും മോദി തന്നെയായിരുന്നു പ്രധാന താര പ്രചാരകന്‍. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മോദി ഭരണം തുടരാനുള്ള ജനഹിതമായി കൂടിയാണ് തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തപ്പെടുന്നത്.

 

ഗുജറാത്ത് തെരഞ്ഞെടുപ്പു ഫലത്തിലെ അവ്യക്തമത മാറിയതോടെ താഴ്ന്ന വിപണി നിലവാരം ഉയര്‍ന്നു. നിഫ്റ്റി 270 പോയിന്റും സെന്‍സെക്റ് 900 പോയിന്റും നിഫ്റ്റി ബാങ്ക് 970 പോയിന്റും കയറി.

ഗുജറാത്തിലെയും ഹിമാചല്‍ പ്രദേശിലും ബിജെപി അധികാരത്തിലെത്തുമെന്ന് വ്യക്തമായതിനെ തുടര്‍ന്നാണ് ഓഹരി വിപണി തിരിച്ചു കയറിയത്.

വോട്ടെണ്ണലിന്റെ ഇടയ്ക്ക് ഗുജറാത്തില്‍ കോണ്‍ഗ്രസ് മുന്നില്‍ എത്തുമെന്ന് ചെറിയ സൂചനകള്‍ വന്നതോടെ ഓഹരി വിപണി താഴേയ്ക്ക് പോയിരുന്നു. സെന്‍സെക്സ് 850 പോയിന്റും നിഫ്റ്റി 184 പോയിന്റും ഇടിഞ്ഞിരുന്നു.

ഗുജറാത്തില്‍ മാത്രമല്ല ഹിമാചല്‍ പ്രദേശില്‍ പോലും ‘കൈ’പൊക്കാന്‍ കഴിയാതിരുന്നത് പുതുതായി കോണ്‍ഗ്രസ്സ് അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത രാഹുല്‍ ഗാന്ധിയെ സംബന്ധിച്ച്‌ വലിയ തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ നേടാനായി എന്നത് മാത്രമാണ് രാഹുലിനെ സംബന്ധിച്ച്‌ അല്പമെങ്കിലും ആശ്വാസമാകുന്നത്. എന്നാല്‍ 22 വര്‍ഷം തുടര്‍ച്ചയായി ഭരിക്കുന്ന ബിജെപിയ്ക്കു മുന്നില്‍ ഈ അവകാശവാദത്തിനും പ്രസക്തിയുണ്ടാവില്ല.

പട്ടീദാര്‍ നേതാവ് ഹാര്‍ദ്ദിക് പട്ടേല്‍, ദളിത് നേതാവ് ജിഗ്നേഷ് മേവാനി, ആദിവാസ് നേതാവ് അല്‍പേഷ് ഠാക്കൂര്‍ എന്നിവരെ ഒപ്പം നിര്‍ത്തിയിട്ടും ഭരണം പിടിക്കാന്‍ പറ്റാത്തത് കോണ്‍ഗ്രസിനെ സംബന്ധിച്ച്‌ വലിയ തിരിച്ചടി തന്നെയാണ്. ബിജെപിക്ക് ഇരട്ടി മധുരം നല്‍കുന്നതും ഇതു തന്നെയാണ്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top