×

കോടതി നീതിയുടെ ക്ഷേത്രം, അവിടെ ജീന്‍സ് ധരിക്കരുത്, ; നിലപാട് ആവര്‍ത്തിച്ച്‌ മഞ്ജുള ചെല്ലൂര്‍

മുംബെെ: കോടതികളില്‍ ജീന്‍സ് ധരിക്കരുതെന്നും മാന്യമായ വസ്ത്രം ധരിക്കണമെന്നുമുള്ള തന്റെ മുന്‍ നിലപാട് ആവര്‍ത്തിച്ച്‌ വിരമിച്ച ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍. ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസായിരിക്കെ മഞ്ജുള ചെല്ലൂര്‍ ജീന്‍സും ടീഷര്‍ട്ടും ധരിച്ചെത്തിയ മാധ്യമപ്രവര്‍ത്തകരോട് ഇറങ്ങിപോകാന്‍ ആവശ്യപ്പെട്ടത് ഏറെ വിവാദമായിരുന്നു. ദേശീയ മാധ്യമമായ ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് മഞ്ജുള ചെല്ലൂര്‍ നിലപാട് ആവര്‍ത്തിച്ചത്.

കോടതിയില്‍ ജഡ്ജിമാര്‍ക്കും അഭിഭാഷകര്‍ക്കും ഡ്രസ് കോഡുണ്ട്. മറ്റുള്ളവര്‍ യൂണിഫോം ധരിക്കണമെന്നാവശ്യപ്പെടുന്നില്ലെങ്കിലും കോടതിയോട് ബഹുമാനം കാണിക്കണം. ജോഗിംഗിന് പേകുമ്ബോള്‍ ഷോട്ട്സ് ധരിക്കുന്നു. എന്നാല്‍ കോളെജില്‍ പോകുമ്ബോള്‍ ആ വേഷം ധരിക്കുന്നില്ല. കോടതി നീതിയുടെ ക്ഷേത്രമാണ്. അവിടെ കാലിന്‍മേല്‍ കാല്‍ കയറ്റിവെച്ചിരിക്കുന്നത് തന്നെ അനുവദിക്കാനാകില്ല. ആകര്‍ഷകത്വം തോന്നുന്ന വസ്ത്രങ്ങള്‍ ധരിച്ച്‌ കോടതിയിലെത്തരുത്. അവിടെ മാന്യമായ വസ്ത്രമാണ് ധരിക്കേണ്ടത്. ചെല്ലൂര്‍ പറയുന്നു.

ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസായിരിക്കെ ജീന്‍സും ടീഷര്‍ട്ടും ധരിച്ച്‌ കോടതിയിലെത്തിയ മാധ്യമപ്രവര്‍ത്തകരെ ചെല്ലൂര്‍ വിമര്‍ശിച്ചിരുന്നു. മഹാരാഷ്ട്ര റസിഡന്റ് ഡോക്ടര്‍മാരുടെ സമരവുമായി ബന്ധപ്പെട്ട് കോടതി നടപടികള്‍ക്കിടെയായിരുന്നു ചെല്ലൂര്‍ വിമര്‍ശനം ഉന്നയിച്ചിരുന്നത്.

കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകയോട് ഇത് എന്ത് വേഷമാണെന്നും മുംബൈ സംസ്കാരത്തിന് യോജിച്ച വേഷമാണോ ഇതെന്നും ചെല്ലൂര്‍ ചോദിച്ചിരുന്നു. കൊല്‍ക്കത്ത ഹെെക്കോടതി ചീഫ് ജസ്റ്റിസായും മഞ്ജുള ചെല്ലൂര്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. രണ്ടാഴ്ച മുന്‍പാണ് ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്തുനിന്ന് അവര്‍ വിരമിച്ചത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top