×

പരിശോധനകളുമായി നാട്ടുകാര്‍ സഹായിക്കണ; ആശങ്ക വേണ്ടെന്ന് റവന്യൂ മന്ത്രി

ഇടുക്കി: കുറിഞ്ഞി ഉദ്യാനത്തിലെ കുടിയേറ്റ കര്‍ഷകര്‍ക്ക് ആശങ്ക വേണ്ടെന്ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍. നിയമാനുസൃത രേഖകള്‍ ഉള്ളവരെ കുടിയൊഴിപ്പിക്കില്ല. അര്‍ഹരായവരെ കണ്ടെത്താന്‍ സര്‍ക്കാര്‍ പരിശോധന നടത്തുമെന്നും മന്ത്രി അറിയിച്ചു. പരിശോധനകളുമായി നാട്ടുകാര്‍ സഹായിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഉദ്യാന സംരക്ഷണവും ജനങ്ങളുടെ ആ‍ശങ്ക അകറ്റലുമാണ് സന്ദര്‍ശന ലക്ഷ്യം. കൊട്ടക്കമ്ബൂരും വട്ടവടയും സന്ദര്‍ശിക്കുമെന്നും മന്ത്രി അറിയിച്ചു. നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ അതിര്‍ത്തിനിര്‍ണ്ണയവുമായി ബന്ധപ്പെട്ട് മന്ത്രി സംഘം ഇന്ന് മൂന്നാര്‍ സന്ദര്‍ശിക്കുന്നുണ്ട്‍. റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന് പുറമേ വനംമന്ത്രി കെ. രാജു, ഇടുക്കിയില്‍നിന്നുള്ള മന്ത്രി കൂടിയായ എം.എം. മണി എന്നിവരുമുണ്ട്.

ചൊവ്വാഴ്ച ജനപ്രതിനിധികളുമായി മന്ത്രിമാര്‍ ചര്‍ച്ച നടത്തും ആദ്യ ദിവസം വട്ടവടയിലെ 62 ബ്ലോക്ക്, കൊട്ടക്കമ്ബൂരിലെ 58-ാം നമ്ബര്‍ ബ്ലോക്ക് എന്നിവിടങ്ങളില്‍ സന്ദര്‍ശിക്കും. ദേവികുളം സബ് കളക്ടര്‍, മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ തുടങ്ങിയവരും മന്ത്രിമാര്‍ക്കൊപ്പം ഉണ്ടാകും.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top