×

മുന്‍ എം.പിമാരുള്‍പ്പെടെ ഗുജറാത്തില്‍ 24വിമത നേതാക്കളെ ബി.ജെ.പി പുറത്താക്കി

അഹമ്മദാബാദ്: തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ ബി.ജെ.പിയില്‍ വിമത ശബ്ദം ഉയര്‍ത്തിയ മുന്‍ എം.പിമാരുള്‍പ്പെടെ 24 നേതാക്കളെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനാണ് ഇവരെ പുറത്താക്കിയതെന്ന് ബി.ജെ.പി സംസ്ഥാന സമിതി അറിയിച്ചു.

ഭൂപേന്ദ്ര സിംഗ് സോളങ്കി, കനയെ പട്ടേല്‍, ബിമല്‍ ഷാ എന്നിവരാണ് പുറത്താക്കപ്പെട്ട എം.പിമാര്‍. നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് വിമതരായി മത്സരിക്കാന്‍ തുനിഞ്ഞ നേതാക്കളെ ബി.ജെ.പി മുന്‍കൂട്ടി പുറത്താക്കുകയായിരുന്നു എന്നാണ് വിവരം.

രണ്ട് ഘട്ടമായി ഡിസംബര്‍ 9നും 14നുമാണ് ഗുജറാത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസബര്‍ 18ന് ഹിമാചല്‍ പ്രദേശിലേതിനൊപ്പം ഗുജറാത്തിലെയും ഫലപ്രഖ്യാപനമുണ്ടാകും.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top