×

സുനാമിത്തിരയുടെ ഓർമകൾക്ക് 13 വയസ്

 ആർത്തലച്ചെത്തിയ സുനാമിത്തിരയുടെ ഓർമകൾക്ക് ഇന്ന് പതിമൂന്ന് വയസ്സ് തികയുമ്പോഴും നിറവേറ്റപ്പെടാത്ത വാഗ്ദാനങ്ങൾക്കിടയിലാണ് തീരദേശവാസികളുടെ ജീവിതം. ശാസ്ത്രീയമായുള്ള പുലിമുട്ട്, കടൽഭിത്തി നിർമാണം ഇന്നും എങ്ങുമെത്തിയിട്ടില്ല. ഒാർക്കാപ്പുറത്തെത്തുന്ന ഏത് ദുരന്തവും ജീവിതം താറുമാറാക്കുമെന്ന ഭയത്തിലാണ് ഇവിടത്തെ ജനങ്ങൾ.

2004 ഡിസംബർ 26. ക്രിസ്മസ് ആഘോഷങ്ങള്‍ പടിയിറങ്ങുംമുന്‍പെത്തിയ രാക്ഷസത്തിരമാലകൾ തകർത്തെറിഞ്ഞത് ഒരുപാട് ജീവിതങ്ങളായിരുന്നു. മനസ്സ് മരവിക്കുന്ന ജീവിതാനുഭവങ്ങളിലൂടെയാണ് കേരളത്തിലെ തീരദേശമേഖല പിന്നീടുള്ള വർഷങ്ങൾ കടന്നുപോയത്. ആ തീരദേശമേഖലയുടെ പരിഛേദമാണ് കൊച്ചിയിലെ ചെല്ലാനത്തും എടവനക്കാട്ടുമെല്ലാം കാണാനാകുക. അവർക്ക് നൽകിയ വാഗ്ദാനങ്ങളെല്ലാം ഉപ്പുകാറ്റേറ്റ് ദ്രവിച്ചുപോയിരിക്കുന്നു.

ഓഖി ദുരിതത്തിന് തൊട്ടുപിന്നാലെ സൂനാമി വാര്‍ഷികമെത്തുമ്പോള്‍ അന്ന് ഏറെ ജീവനുകള്‍ നഷ്ടമായ കൊല്ലം ആലപ്പാട് തീരത്തിന്റെ ആശങ്ക ഇന്നും വിട്ടുമാറിയിട്ടില്ല. സൂനാമിക്ക് ശേഷം കോടികള്‍ ഒഴുകിയെങ്കിലും പുലിമുട്ടിട്ട് തീരം സംരക്ഷിക്കുമെന്ന പ്രഖ്യാപനം കടലാസില്‍ തന്നെയാണ്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top