×

സപ്ലൈ ഓഫീസര്‍ നിയമനം; മന്ത്രി രാജുവിന്റെ ബന്ധുവിന്‌ വേണ്ടി മന്ത്രി പി തിലോത്തന്‍

തിരുവനന്തപുരം: സിവില്‍സപ്ലൈസ് വകുപ്പിലെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് ഡയറക്ടര്‍ ഇറക്കിയ ഉത്തരവ് മന്ത്രി ഇടപെട്ട് തിരുത്തിച്ചു. മന്ത്രി കെ. രാജുവിന്റെ ബന്ധുവിന് ഇഷ്ടസ്ഥലത്ത് നിയമനം നല്‍കാഞ്ഞതിനെത്തുടര്‍ന്ന് സിവില്‍ സപ്ലൈസ് ഡയറക്ടര്‍ നരസിംഹു ഗാരി ഡിസംബര്‍ ഒന്നിന് ഇറക്കിയ ഉത്തരവാണ് മന്ത്രി പി. തിലോത്തമന്‍ മരവിപ്പിച്ചത്. ഡിസംബര്‍ നാലിനാണ് രണ്ട് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന നിര്‍ദേശത്തോടെ പട്ടിക മരവിപ്പിച്ചത്.

കൂന്നത്തൂര്‍ താലൂക്ക് സപ്ലൈ ഓഫീസറായിരുന്ന എം.എസ്. ബീനയെ കൊല്ലത്ത് സീനിയര്‍ സൂപ്രണ്ടായി മാറ്റിയ ശേഷം മന്ത്രി രാജുവിന്റെ ബന്ധു ബി.എസ്. പ്രകാശിനെ പകരം നിയമിച്ചാണ് പുതിയ ഉത്തരവ്. പ്രകാശിനെ നേരത്തേ നിയമിക്കാന്‍ ഉദ്ദേശിച്ചിരുന്ന ജില്ലാ സപ്ലൈ ഓഫീസിലെ സീനിയര്‍ സൂപ്രണ്ട് തസ്തികയില്‍ ബി. തുളസീധരന്‍ പിള്ളയെ നിയമിച്ചു. ഒരു വര്‍ഷം മുമ്ബാണ് ബീന കുന്നത്തൂരില്‍ സപ്ലൈ ഓഫീസറായി എത്തിയത്. മാനദണ്ഡം പാലിച്ചില്ലെന്ന് പരാതി ഉയര്‍ന്ന സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനില്‍നിന്നു മാതൃ വകുപ്പിലേക്ക് തിരികെ കൊണ്ടുവരുന്ന പട്ടികയില്‍ ഒരു മാറ്റവും വരുത്തിയില്ല.

ചെങ്ങന്നൂര്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ ബി.എസ്. പ്രകാശിനെ ആദ്യം സീനിയര്‍ സൂപ്രണ്ടായി കൊല്ലത്താണു നിയമിച്ചത്. ഇദ്ദേഹത്തെ കുന്നത്തൂര്‍ സപ്ലൈ ഓഫീസറായി നിയമിക്കാനായിരുന്നു മന്ത്രിയുടെ ഓഫീസില്‍നിന്നു നേരത്തേ നല്‍കിയിരുന്ന നിര്‍ദേശം. ഇത് നടപ്പാക്കാഞ്ഞതിനെത്തുടര്‍ന്നാണ് മന്ത്രി ഇടപെട്ട് പട്ടിക മരവിപ്പിച്ചത്.

‘ഡയറക്ടര്‍ സര്‍ക്കാരിന്റെ നിര്‍ദേശങ്ങളനുസരിച്ച്‌ പ്രവര്‍ത്തിക്കണം. അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കില്‍ അത് ബോധ്യപ്പെടുത്തണം. കുന്നത്തൂരില്‍ കൊള്ളാവുന്ന ഒരാളെ വേണമെന്ന് സര്‍ക്കാരിന് തോന്നി. പ്രകാശിനെ അവിടെ നിയമിക്കാന്‍ ആവശ്യപ്പെട്ടു. അല്ലാതെ മറ്റ് പ്രശ്നങ്ങളൊന്നുമില്ല’ മന്ത്രി തിലോത്തമന്‍ പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top