×

വിമാനത്തിന്റെ സൗജന്യ പ്രദര്‍ശനം; നടപടിയെ വിമര്‍ശിച്ച് നിര്‍മാതാക്കള്‍

പൃഥ്വിരാജിന്റെ ക്രിസ്മസ് ചിത്രം ‘വിമാനം’ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ക്രിസ്മസ് ദിവസം ആദ്യ രണ്ട് ഷോ സൗജന്യമായി പ്രദര്‍ശിപ്പിച്ചിരുന്നു. ഇത് സിനിമാ മേഖലയിലുള്ളവരെ ചൊടിപ്പിച്ചിരിക്കുകയാണ്.

ക്രിസ്മസ് ദിവസത്തിലെ ആദ്യ രണ്ട് ഷോ എല്ലാവരേയും സൗജന്യമായി കാണാന്‍ അനുവദിച്ചു. പിന്നീട് നടന്ന ഫസ്റ്റ് ഷോയുടേയും സെക്കന്റ് ഷോയുടേയും കളക്ഷന്‍ തുക സിനിമായ കഥ എടുത്തിട്ടുള്ള ജീവിതകഥയിലെ നായകന്‍ സജി തോമസിനുമാണ് നല്‍കിയത്. എന്നാല്‍ ഇത്തരത്തിലുള്ള സൗജന്യ പ്രദര്‍ശനം സിനിമാ മേഖലയെ പിന്നോട്ടടിക്കുമെന്നാണ് ചിലരുടെ അഭിപ്രായം.

മലയാള സിനിമയിലാദ്യമായാണ് ഇത്തരത്തിലൊരു നീക്കമെന്ന് നിര്‍മാതാവ് ലിബര്‍ട്ടി ബഷീര്‍ പറയുന്നു. ഇങ്ങനെ സിനിമാ കാണിക്കാന്‍ തുടങ്ങിയാല്‍ അത് മറ്റ് നിര്‍മാതാക്കളേയും വ്യവസായത്തെ മൊത്തത്തിലും അത് ബാധിക്കുമെന്നും ബഷീര്‍ അഭിപ്രായപ്പെടുന്നു.

സിനിമയുടെ മൂല്യത്തെ തന്നെ മോശകരമായി ബാധിക്കുന്ന തീരുമാനമാണിതെന്നാണ് ബൈജു കൊട്ടാരക്കര പറയുന്നത്. ഈ പ്രവണത സിനിമയെ തകര്‍ക്കുമെന്ന് സംവിധായകന്‍ വിനോദ് മങ്കര പറയുമ്പോള്‍ പണമുള്ള നിര്‍മാതാക്കള്‍ക്ക് മാത്രമേ ഇത് സാധിക്കൂ എന്ന് നിര്‍മാതാവ് ആല്‍വിന്‍ ആന്റണി അഭിപ്രായപ്പെടുന്നു.

മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് ചിത്രം നിര്‍മിച്ചത്. പൃഥ്വിരാജ് നായകനായി പ്രദീപ് എം നായര്‍ സംവിധാനം ചെയ്ത ചിത്രം ശരാശരി അഭിപ്രായം നേടിയാണ് മുന്നേറുന്നത്. ആട് 2, മായാനദി, തമിഴില്‍ നിന്ന് വേലൈക്കാരന്‍ എന്നീ ചിത്രങ്ങളോടാണ് വിമാനം മത്സരിക്കുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top