×

ഗവര്‍ണര്‍ വെറും കാഴ്ചക്കാരനാകരുതെന്ന് കുമ്മനം … നീതി ലഭിച്ചില്ലെങ്കില്‍ തുടര്‍നടപടി

തിരുവനന്തപുരം: സംസ്ഥാനത്തെ സിപിഐഎം അക്രമങ്ങളില്‍ ഗവര്‍ണര്‍ കാഴ്ചക്കാരനാകരുതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ചുമതല നിര്‍വഹിക്കാനുള്ള തന്റേടം ഗവര്‍ണര്‍ കാണിക്കണം. ഈ സ്ഥിതി തുടര്‍ന്നാല്‍ കേന്ദ്ര ഇടപെടല്‍ ആവശ്യപ്പെടുമെന്നും കുമ്മനം മുന്നറിയിപ്പ് നല്‍കി.

സിപിഎം അക്രമങ്ങളില്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണറെ വീണ്ടും കാണും. എന്നിട്ടും നീതി ലഭിച്ചില്ലെങ്കില്‍ തുടര്‍നടപടികള്‍ ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു. സമാധാന ചര്‍ച്ചയിലെ ധാരണകള്‍ തെറ്റിച്ച് സിപിഎം വീണ്ടും അക്രമം അഴിച്ചുവിടുകയാണെന്നും കുമ്മനം രാജശേഖരന്‍ ആരോപിച്ചു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top