×

ഓഖി ദുരന്തം: മുഖ്യമന്ത്രി ആഭ്യന്തര മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി;

ന്യുഡല്‍ഹി: ഓഖി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങുമായി കൂടിക്കാഴ്ച നടത്തി. ദുരന്തം ചര്‍ച്ച ചെയ്യുന്നതിന് ഇന്നലെ തലസ്ഥാനത്ത് ചേര്‍ന്ന സര്‍വകക്ഷി യോഗത്തിന്റെ തീരുമാന പ്രകാരമായിരുന്നു കൂടിക്കാഴ്ച. കേന്ദ്രസര്‍ക്കാരിന്റെ പ്രത്യേക സംഘം ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുമെന്ന് കൂടിക്കാഴ്ചയില്‍ ആഭ്യന്തര മന്ത്രി മുഖ്യമന്ത്രിയെ അറിയിച്ചു. ദുരന്തബാധിതരെ സഹായിക്കുന്നതിന്, സംസ്ഥാനം 1843 കോടി രൂപയുടെ കേന്ദ്രസഹായം ആവശ്യപ്പെട്ടിട്ടുണെന്നും മുഖ്യമന്ത്രി അറിയിച്ചു.

വീടില്ലാത്ത മത്സ്യത്തൊഴിലാളികള്‍ക്ക് വീടുവച്ച്‌ നല്‍കണം, മുന്നറിയിപ്പിനുള്ള ആധുനിക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ സഹായം നല്‍കണം. തുടങ്ങിയ ആവശ്യങ്ങളും മുഖ്യമന്ത്രി ഉന്നയിച്ചു. കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമനുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി.

കാണാതായവര്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. പത്ത് ദിവസം കുടി തെരച്ചില്‍ തുടരും. തിരച്ചിലിനായി മത്സ്യത്തൊഴിലാളികളെ കൊണ്ടു പോകുന്നതും തുടരുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. 24 കപ്പലുകളും എട്ട് ഹെലികോപ്റ്ററുകളും ഡ്രോണിയര്‍ വിമാനങ്ങളും ഇപ്പോള്‍ തിരച്ചിലില്‍ പങ്കെടുക്കുന്നുണ്ട്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top