×

മമ്മുട്ടി വിവാദം ; സ്‌ത്രീകളില്‍ സൈബര്‍ ഗുണ്ടകള്‍ അശ്ലീലത്തിന്റെ കമ്പിപ്പാരകള്‍ കയറ്റുന്നു; ശാരദകുട്ടി

കസബ മാത്രമല്ല സ്ത്രീവിരുദ്ധ ഡയലോഗുള്ള സിനിമയെന്ന് എഴുത്തുകാരി ശാരദക്കുട്ടി.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കസബ മാത്രമല്ല സ്ത്രീവിരുദ്ധ ഡയലോഗുള്ള സിനിമയെന്ന് എഴുത്തുകാരി ശാരദക്കുട്ടി. കസബ തമ്മില്‍ ഏറ്റവും നിലവാരം കുറഞ്ഞ, അധമമായത് ആയിരിക്കാം. മീശ മാധവന്‍, താണ്ഡവം, ദേവാസുരം, ആറാം തമ്പുരാന്‍.. നിര നീണ്ടതാണ്..പാര്‍വ്വതി മാത്രമല്ല സൈബര്‍ ആക്രമണം നേരിടുന്ന സ്ത്രീ. പാര്‍വ്വതി കൂട്ടത്തില്‍ ഏറ്റവും പ്രശസ്തയായ സ്ത്രീ ആയിരിക്കാം.തന്റേടത്തോടെ മിണ്ടിയപ്പോഴൊക്കെ ഓരോ പെണ്ണിന്റെ ശരീരത്തിലും അസ്ലീല വാക്കുകളുടെ കമ്പിപ്പാരകള്‍ കുത്തിക്കയറ്റി രസിച്ചിട്ടുണ്ട് സൈബര്‍ ഗുണ്ടകള്‍.- ശാരദക്കുട്ടി പറഞ്ഞു.

സുജ മാത്രമല്ല ആണത്താഘോഷങ്ങളെ പിന്താങ്ങുന്ന പെണ്‍ഫാന്‍. ഇവിടുത്തെ സെറ്റുമുണ്ടും സാരിയും ചുരിദാറുമിട്ട ആണ്‍ബോധവാഹകര്‍ ആയ സ്ത്രീകള്‍ എന്നും അതു തന്നെയാണ് ചെയ്യുന്നത്. മമ്മൂട്ടി മാത്രമല്ല വിവരം കെട്ട ഫാനുകളെ പാലൂട്ടി വളര്‍ത്തുന്ന നടന്‍. കസബയില്‍ വന്നത് മമ്മൂട്ടി ആയിരിക്കാം.മോഹന്‍ലാല്‍, ദിലീപ്, ആരും മോശമല്ല. മമ്മൂട്ടിക്കെതിരെ മാത്രമല്ല, മമ്മൂട്ടിമാര്‍ക്കെതിരെ. പാര്‍വ്വതിക്കൊപ്പം മാത്രമല്ല, പാര്‍വ്വതിമാര്‍ക്കൊപ്പം.. സെലക്ടീവായല്ല, കളക്ടീവായാണ് ആക്രമണമെങ്കില്‍ പ്രതിരോധവും സെലക്ടീവാകരുത് കളക്ടീവാകണമെന്നും ശാരദക്കുട്ടി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top