×

സ്ത്രീയുടെ മൃതദേഹം തെരുവുനായ്ക്കള്‍ കടിച്ചുകീറി… മാവേലിക്കരയിലാണ് സംഭവം

ആലപ്പുഴ: വീടിനുള്ളില്‍ മരിച്ചുകിടന്ന സ്ത്രീയുടെ മൃതദേഹം തെരുവ് നായ്ക്കള്‍ കടിച്ചുകീറി. ആലപ്പുഴയിലെ മാവേലിക്കരയിലാണ് സംഭവം. മരണം നടന്ന് 10 ദിവസത്തിന് ശേഷമാണ് സമീപവാസികള്‍ സംഭവം അറിയുന്നത്. മാവേലിക്കരക്ക് സമീപം അറുന്നൂറ്റിമംഗലത്തുള്ള വീട്ടില്‍ തനിച്ച്‌ താമസിക്കുകയായിരുന്ന സരസ്വതിയുടെ മൃതദേഹമാണ് തെരുവുനായ്ക്കള്‍ കടിച്ചുകീറിയത്.

65കാരിയായ സരസ്വതി അടുപ്പില്‍നിന്ന് തീപടര്‍ന്ന് പൊള്ളലേറ്റാണ് മരിച്ചതെന്നാണ് കരുതുന്നത്. ഏതാനും ദിവസമായി തെരുവുനായ്ക്കള്‍ സരസ്വതിയുടെ വീടിനുള്ളില്‍ കയറിയിറങ്ങുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഇതിനേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വികൃതമായ നിലയിലുള്ള മൃതദേഹം കണ്ടെത്തിയത്. ഉടനേ അയല്‍വാസികള്‍ ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു.

പരിശോധനയില്‍ മൃതദേഹം തെരുവുനായ്ക്കള്‍ കടിച്ചുകീറിയതായും വ്യക്തമായി. മൃതദേഹത്തിന് 10 ദിവസത്തിലധികം പഴക്കമുണ്ടെന്നാണ് റിപ്പോര്‍ട്ട്. മാവേലിക്കര എസ്‌ഐയുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘമെത്തി പരിശോധന നടത്തി.
പാചകം ചെയ്യുന്നതിനിടെ പൊള്ളലേല്‍ക്കുകയായിരുന്നെന്നാണ് പൊലിസിന്റെ നിഗമനം. മൃതദേഹം വീടിന് സമീപത്ത് സംസ്കരിച്ചു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top