×

സ്ത്രീകള്‍ക്ക് ഒറ്റയ്ക്ക് ഹജ്ജിനു പോകാനാവില്ലെന്ന നിയമം വിവേചനമെന്ന് മോദി: ‘ഒറ്റയ്ക്കു ഹജ്ജിനു പോകുന്ന സ്ത്രീകളെ നറുക്കെടുപ്പില്‍നിന്ന് ഒഴിവാക്കും’

ന്യൂഡല്‍ഹി: പോസിറ്റീവ് ഇന്ത്യയില്‍നിന്ന് പ്രോഗ്രസീവ് ഇന്ത്യയിലേക്ക് രാജ്യത്തെ മാറ്റിയെടുക്കേണ്ട സമയമെത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2017ലെ അവസാന റേഡിയോ പ്രഭാഷണമായ മന്‍ കി ബാത്തില്‍ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ജാതീയത, വര്‍ഗീയത, ഭീകരത, അഴിമതി തുടങ്ങിയവയില്‍നിന്ന് വിമുക്തമായ പുതിയ ഇന്ത്യയാകും ഇനിയുള്ളത്. ദാരിദ്ര്യത്തില്‍നിന്നും വൃത്തിഹീനതയില്‍നിന്നും വിമുക്തമായ ഇന്ത്യയും ലക്ഷ്യമാണെന്നും മോദി വ്യക്തമാക്കി.

ഹജ്ജിനു പോകുന്ന മുസ്ലിം സ്ത്രീകള്‍ക്ക് അനുകൂലമായ സാഹചര്യമൊരുക്കും. ഹജ്ജിന് പോകാന്‍ ആഗ്രഹിക്കുന്ന മുസ്ലിം സ്ത്രീകള്‍ക്ക് ഒരു പുരുഷ രക്ഷാകര്‍ത്താവിന് ഒപ്പം മാത്രമേ പോകാന്‍ പാടുള്ളൂ എന്ന നിയമം വിവേചനപരമാണ്. അതുകൊണ്ട് സര്‍ക്കാര്‍ ഇതില്‍ മാറ്റംവരുത്തി.

ഈ വര്‍ഷം 1,300 സ്ത്രീകള്‍ പുരുഷന്‍മാരുടെ ഒപ്പമല്ലാതെ ഹജ്ജിനു പോകാന്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്നും ഒറ്റയ്ക്കു ഹജ്ജിനു പോകുന്ന സ്ത്രീകളെ നറുക്കെടുപ്പില്‍നിന്ന് ഒഴിവാക്കുമെന്നും അദ്ദേഹം പറഞ്ഞു. 2018ലെ റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ ആസിയാന്‍ രാജ്യങ്ങളുടെ തലവന്‍മാര്‍ മുഖ്യാതിഥികളായി പങ്കെടുക്കും.

ഇന്ത്യയുടെ ചരിത്രത്തില്‍ ഇങ്ങനെയൊരു സംഭവം മുന്‍പ് ഉണ്ടായിട്ടില്ല. രാജ്യത്തിന് മൊത്തം സന്തോഷം പകരുന്ന കാര്യമാണിതെന്ന് മോദി പറഞ്ഞു. ശബരിമലയില്‍ നടത്തിവരുന്ന പുണ്യം പൂങ്കാവനം പദ്ധതിയെ മോദി പ്രത്യേകം അഭിനന്ദിച്ചു.

രാജ്യത്തിന്റെ ശുചിത്വം സംബന്ധിച്ച നില വിലയിരുത്തുന്നതിന് ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലത്ത് നഗര പ്രദേശങ്ങളില്‍ ശുചിത്വ പരിശോധന നടത്തുമെന്നും മോദി വ്യക്തമാക്കി. 21ാം നൂറ്റാണ്ടില്‍ ജനിച്ചവര്‍ 2018ല്‍ വോട്ടവകാശമുള്ള പൗരന്‍മാരായി മാറുകയാണ്.

ഇന്ത്യന്‍ ജനാധിപത്യത്തിലേയ്ക്ക് അവരെ സ്വാഗതം ചെയ്യുന്നു. അവര്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള മാറ്റങ്ങള്‍ നടപ്പില്‍വരുത്തുന്നതിനുവേണം അവരുടെ വോട്ടവകാശം വിനിയോഗിക്കാനെന്നും മോദി ഓര്‍മിപ്പിച്ചു. ജാതിയത, വര്‍ഗീയതയ, തീവ്രവാദം, അഴിമതി തുടങ്ങിയ എല്ലാ മോശം പ്രവണതകളില്‍നിന്നും മുക്തമായിരിക്കും പുതിയ ഇന്ത്യയെന്നും അദ്ദേഹം ഉറപ്പുനല്‍കി.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top