×

സിപിഐ എല്ലാ ജില്ലാ സമ്മേളനങ്ങളിലും നാല്‌ മന്ത്രിമാരും പങ്കെടുക്കണം

ദേശീയ നിർവാഹകമിസമിതിയംഗം കെ.ഇ.ഇസ്മയിലിനു പുറമെ, സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, ദേശീയ സെക്രട്ടേറിയറ്റംഗം പന്ന്യൻ രവീന്ദ്രൻ, ദേശീയ നിർവാഹകസമിതിയംഗം ബിനോയ് വിശ്വം എന്നിവരായിരിക്കും വിവിധ സമ്മേളനങ്ങൾ ഉദ്ഘാടനം ചെയ്യുക.

സംസ്ഥാന നിർവാഹക സമിതിയംഗങ്ങൾ എല്ലാ ജില്ലാസമ്മേളനങ്ങളിലും പങ്കെടുക്കണം. നിർവാഹകസമിതിയംഗങ്ങളല്ലാത്ത മന്ത്രിമാരായ കെ.രാജു, പി.തിലോത്തമൻ എന്നിവരും ജില്ലാസമ്മേളനങ്ങൾക്ക് എത്തണമെന്നും നിർദേശമുണ്ട്. മന്ത്രിമാരുടെ പ്രവർത്തനങ്ങൾ വിലയിരുത്തിയുള്ള ചർച്ച ജില്ലാസമ്മേളനങ്ങളിലുണ്ടാകുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. സംസ്ഥാനസമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്ന മലപ്പുറത്തെ ജില്ലാസമ്മേളനം ഇതിനോടകം പൂർത്തിയായിക്കഴിഞ്ഞു. അടുത്തമാസം അഞ്ചുമുതലാണ് മറ്റു ജില്ലകളിലെ സമ്മേളനങ്ങൾ ആരംഭിക്കുക.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top