×

വീരേന്ദ്രകുമാര്‍ ജെഡിഎസ് പിളര്‍ത്താന്‍ ശ്രമിക്കുന്നുവെന്ന് മാത്യൂ ടി തോമസ്

തിരുവനന്തപുരം: ജെഡിയു സംസ്ഥാന അധ്യക്ഷന്‍ വീരേന്ദ്രകുമാര്‍ പാര്‍ട്ടിയെ പിളര്‍ത്താന്‍ ശ്രമിക്കുന്നുവെന്ന് ജെഡിഎസ് നേതാവ് മാത്യൂ ടി തോമസ് . ഇത് അനുവദിക്കാന്‍ ആകില്ല. ജെഡിഎസില്‍ ലയിച്ചശേഷം മാത്രം ജെഡിയുവിന്റെ ഇടതുമുന്നണി പ്രവേശനം ചര്‍ച്ച ചെയ്താല്‍ മതിയെന്ന് മാത്യൂ ടി തോമസ് ഉപാധി മുന്നോട്ടുവെച്ചു.

കഴിഞ്ഞ ദിവസം യുഡിഎഫ് വിടുമെന്ന ഉറച്ച സൂചന നല്‍കി എം പി വീരേന്ദ്രകുമാര്‍ രംഗത്തുവന്നിരുന്നു. ഇടതുമുന്നണിയുമായുളള ഇടച്ചില്‍ എന്നേയ്ക്കുമല്ല. രാഷ്ട്രീയാഭിജാത്യം കാണിച്ചത് ഇടതുമുന്നണി മാത്രമാണ് എന്ന നിലയിലായിരുന്നു വീരേന്ദ്രകുമാറിന്റെ പ്രതികരണം. ഇതിന് പിന്നാലെ ജെഡിയു- ജെഡിഎസില്‍ ലയിക്കാന്‍ പോകുന്നു എന്ന നിലയില്‍ അഭ്യൂഹങ്ങളും പരന്നിരുന്നു. ഇതിന് പിന്നാലെയാണ് മാത്യൂ ടി തോമസ് വീരേന്ദ്രകുമാറിനെ വിമര്‍ശിച്ച്‌ രംഗത്തുവന്നത്. ഇതോടെ ഇടതുമുന്നണിയുമായി അടുക്കാനുളള ജെഡിയുവിന്റെ നീക്കം കൂടുതല്‍ ദുഷ്കരമാകുമെന്ന് വിലയിരുത്തപ്പെടുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top